80ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി ഹെൽത്ത് ആൻഡ് വെൽനെസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ‘സെവൻ എമിറേറ്റ്സ്, വൺ ഹാർട്ട്’ ദേശീയ കാർഡിയാക് റിസ്ക് ബോധവത്കരണവും സി.പി.ആർ ലൈഫ്‌സേവർ പരിശീലനവും പരിപാടിയിൽനിന്ന്​

ഹൃദയാരോഗ്യ ബോധവത്കരണവും സി.പി.ആർ പരിശീലനവും സംഘടിപ്പിച്ചു

ദുബൈ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി ഹെൽത്ത് ആൻഡ് വെൽനെസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സെവൻ എമിറേറ്റ്സ്, വൺ ഹാർട്ട്’ ദേശീയ കാർഡിയാക് റിസ്ക് ബോധവത്കരണവും സി.പി.ആർ ലൈഫ്‌സേവർ പരിശീലനവും സംഘടിപ്പിച്ചു.

ദുബൈ എയർപോർട്ട് ടെർമിനൽ രണ്ടിന് എതിർവശത്തുള്ള ഗസൽ റെസ്റ്റോറന്‍റിൽ നടന്ന പരിപാടി കേരള ആരോഗ്യ വകുപ്പിന്‍റെ ഹൈ പവർ കമ്മിറ്റി ചെയർമാനും ആരോഗ്യവിദഗ്ധനുമായ ഡോ. എസ്.എസ്. ലാൽ ഉദ്ഘാടനം ചെയ്തു. ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്‍റ്​ സുനിൽ അസീസ് അധ്യക്ഷത വഹിച്ചു.

പ്രശസ്ത ഇന്‍റർവെൻഷനൽ കാർഡിയോളജിസ്റ്റും അബൂദബി എൽ.എൽ.എച്ച്​ ഹോസ്പിറ്റലിലെ വിദഗ്ധനുമായ ഡോ. അരുണ്‍ ഹരി മുഖ്യപ്രഭാഷണം നടത്തി. കാർഡിയോളജിസ്റ്റ് ഡോ. സി. ഭാരത് ചന്ദ്രൻ കാർഡിയാക് റിസ്ക് ബോധവത്കരണ സെഷന് നേതൃത്വം നൽകി. ഹൃദ്​രോഗ സാധ്യതകൾ നേരത്തെ തിരിച്ചറിയേണ്ടതിശന്‍റ പ്രാധാന്യം, ഹൃദയാഘാതത്തിന്‍റയും കാർഡിയാക് അറസ്റ്റിന്‍റെയും മുന്നറിയിപ്പ് ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ വിശദീകരിച്ചു. ബിന്ദു മിസ്ബാഹുദ്ദീൻ സി.പി.ആർ ലൈഫ്​സേവർ പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകി.

പദ്ധതി യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനൊപ്പം കാർഡിയാക് എമർജൻസി സാഹചര്യങ്ങളിൽ സമയബന്ധിതമായി ഇടപെടാൻ കഴിയുന്ന വിധത്തിൽ കൂടുതൽ ആളുകൾക്ക് അടിസ്ഥാന സി.പി.ആർ, ലൈഫ്‌സേവർ പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി വർക്കിങ്​ പ്രസിഡന്‍റ്​ യേശു ശീലൻ, നദീർ കാപ്പാട്, ട്രഷറർ ബിജു എബ്രഹാം, ജനറൽ സെക്രട്ടറി ബി.എ. നാസർ, വൈസ് പ്രസിഡന്‍റ്​ രാജി എസ്. നായർ പ്രജീഷ് ബാലുശ്ശേരി, അഷ്‌റഫ്‌ തുടങ്ങിയ ദേശീയ കമ്മിറ്റി ഭാരവാഹികളും അബൂദബി പ്രസിഡന്‍റ്​ എ.എം. അൻസാർ, ഷാർജ പ്രസിഡന്‍റ്​ അബ്ദുൽ മനാഫ്, അൽ ഐൻ ആക്ടിങ് പ്രസിഡന്‍റ്​ അൻസാർ കിളിമാനൂർ ഉൾപ്പെടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും ആരോഗ്യപ്രവർത്തകരും പങ്കെടുത്തു.

ഹെൽത്ത് ആൻഡ് വെൽനെസ് കമ്മിറ്റി ജനറൽ കൺവീനർ ഷാജി ഷംസുദീൻ സ്വാഗതവും സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഗൂഗ്​ൾ മീറ്റ്​ സൗകര്യവും ഒരുക്കിയിരുന്നു.

Tags:    
News Summary - Heart Health Awareness and CPR Training Held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.