മെന്‍റലിസ്റ്റ് ആദി
ദുബൈ: കേരള പൊലീസിന് കേസ് തെളിയിക്കാൻ ഇനി പുറത്തുനിന്ന് മെന്‍റലിസ്റ്റിന്‍റെ സേവനം ആവശ്യമില്ലെന്ന് മെന്‍റലിസ്റ്റ് ആദി. മൂന്ന് വർഷമായി താൻ പൊലീസിന് അത്തരം സേവനം നൽകാറില്ല. മെന്‍റലിസത്തെ കലാരൂപം എന്ന നിലയിൽ മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് ആദി പറഞ്ഞു. ദുബൈയിൽ അടുത്തമാസം ആറിന് നടക്കുന്ന ‘ഇൻസോമ്നിയ’ ഷോക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബർ ആറിന് ദുബൈ ശൈഖ് റാശിദ് ഓഡിറ്റോറിയത്തിലാണ് ഇൻസോംനിയ ഷോ നടക്കുക. രാത്രി ഏഴിനും, അർധരാത്രി ഒരു മണിക്കുമായി രണ്ട് ഷോകളുണ്ടാകും.
ദുബൈയിലെ പ്രത്യേക പതിപ്പിൽ, യു.എ.ഇയിലെ പ്രേക്ഷകർക്കായി പ്രത്യേകം സൃഷ്ടിച്ച പുതിയ റൂട്ടീനുകളും ഒറിജിനൽ മനഃശാസ്ത്ര പരീക്ഷണങ്ങളും ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത പുതിയ മെറ്റീരിയിലുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആദി പറഞ്ഞു. മോഹൻലാലിനൊപ്പം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഷോ തന്‍റെ സ്വപ്നമാണെന്നും ആദി പറഞ്ഞു. 44 രാജ്യങ്ങളിൽ പ്രകടനങ്ങൾ അവതരിപ്പിച്ചിട്ടുള്ള ആദി, സമകാലിക മെന്‍റലിസത്തിലെ ഏറ്റവും വേറിട്ട ശബ്ദങ്ങളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.