ദുബൈ: റമദാനിൽ ദുബൈ മെട്രോ ഉൾപ്പെടെ വിവിധ സേവനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബൈ മെട്രോ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ അഞ്ചു മുതൽ രാത്രി 12 വരെ സർവിസ് നടത്തും. വെള്ളിയാഴ്ച രാവിലെ അഞ്ചു മുതൽ പിറ്റേന്ന് പുലർച്ചെ ഒരുമണിവരെയും ശനിയാഴ്ചകളിൽ രാവിലെ അഞ്ചു മുതൽ രാത്രി 12 മണിവരെയുമാണ് സർവിസ്. ഞായറാഴ്ചകളിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന സർവിസ് 12 മണിവരെ നീളും. ദുബൈ ട്രാം തിങ്കളാഴ്ച രാവിലെ ആറു മണിമുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെയും ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെയും സർവിസ് നടത്തും.
റമദാൻ സമയക്രമം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സഹൈൽ ആപ്ലിക്കേഷനിൽ ലഭ്യമാണ്. മറൈൻ ട്രാൻസ്പോർട്ട് സംബന്ധിച്ച വിവരങ്ങൾക്ക് https://www.rta.ae/wps/portal/rta/ae/public-transport/timetable#MarineTransport എന്ന വെബ്സൈറ്റ് സന്ദർശിക്കാം. റമദാനിൽ പൊതുപാർക്കിങ് സമയത്തിലും മാറ്റമുണ്ട്.
തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ വൈകീട്ട് ആറു വരെയാണ് പെയ്ഡ് പാർക്കിങ് സമയം. ശേഷം ഇഫ്താറിനായി രണ്ട് മണിക്കൂർ സമയം സൗജന്യ പാർക്കിങ് അനുവദിക്കും. തുടർന്ന് രാത്രി എട്ട് മുതൽ 12 വരെ വീണ്ടും പണമടച്ചുള്ള പാർക്കിങ് ഉപയോഗിക്കാം. ബഹുനില കെട്ടിടങ്ങളിലെ പാർക്കിങ് 24 മണിക്കൂറും പ്രവർത്തിക്കും. ഉമ്മുൽ റമൂൽ, ദേര, അൽ ബർഷ, അൽ മനാറ, അൽ തവാർ എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ രാത്രി 12 വരെയും പ്രവർത്തിക്കും.
ഉമ്മു റമൂൽ, ദേര, അൽ ബർഷ, അൽ കിഫാഫ് എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്. ജബൽ അലിയിലേയും ഹത്തയിലെയലും തസ്ജീൽ വാഹന പരിശോധന കേന്ദ്രം തിങ്കൾ മുതൽ വ്യാഴം, ശനി വരെ യഥാക്രമം രാവിലെ ഏഴു മുതൽ വൈകീട്ട് നാലുവരെയും രാവിലെ എട്ടു മുതൽ വൈകീട്ട് മൂന്നുവരെയും പ്രവർത്തിക്കും. വെള്ളിയാഴ്ച യഥാക്രമം രാവിലെ ഏഴു മുതൽ ഉച്ചക്ക് 12 വരെയും രാവിലെ എട്ട് മുതൽ 12 വരെയും പ്രവർത്തനം തുടരും. ഖിസൈസ്, അൽ ബർഷ, അൽ വർസാൻ എന്നിവിടങ്ങളിലെ തസ്ജീൽ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വ്യാഴം, ശനി ദിവസങ്ങൾ വരെ രാവിലെ എട്ടു മുതൽ നാലുവരെയും രാത്രി എട്ടു മുതൽ 12 വരെയും പ്രവർത്തിക്കും.
വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കുന്ന സേവനം 12 വരെയുണ്ടാകും. വൈകീട്ട് നാലിന് വീണ്ടും ആരംഭിച്ച് രാത്രി 12 വരെ സേവനം തുടരും. അൽ മുതകമല അൽ അവീർ, അൽ മുതകമല അൽഖൂസ്, വാസൽ നാദൽ ഹമർ, വാസൽ ജദ്ദാഫ്, വാസൽ അറേബ്യൻ സെന്റർ, തമാം, അൽ ഖന്ദി, കാർസ് അൽ മംസാർ, കാർസ് ദേര, അൽ മുമായാസ് അൽ ബർഷ, അൽ മുമായാസ് അൽ മിഷർ, തജ്ദീദ്, തസ്ജീൽ ഡിസ്കവറി ഗാർഡൻസ്, തസ്ജീൽ മോട്ടോർ സിറ്റി, തസ്ജീൽ സിറ്റി ഓഫ് അറേബ്യ, ഷാമിൽ അൽ ഖിസൈസ്, ഷാമിൽ അൽ അദീദ്, ഷാമിൽ നാദൽ ഹമർ, അബർ സെന്റർ എന്നിവ തിങ്കൾ മുതൽ വ്യാഴം, ശനി വരെ രാവിലെ എട്ടു മുതൽ നാലുവരെയും രാത്രി എട്ട് മുതൽ 12 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ എട്ടുമുതൽ 12 വരെയും വൈകീട്ട് എട്ട് മുതൽ 12 വരെയും പ്രവർത്തിക്കും.
അൽ അവീർ തസ്ജീൽ, അൽ സത്വ ഓട്ടോപ്രോ, അൽ മങ്കൂൽ ഓട്ടോപ്രോ, അൽ തവർ തസ്ജീൽ, അൽ യലായിസ്, അൽ മുഹൈസിന ഷമൽ എന്നിവിടങ്ങളിലെ വാഹന പരിശോധന കേന്ദ്രങ്ങൾ തിങ്കൾ മുതൽ വ്യാഴം, ശനി വരെ രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെയും വൈകീട്ട് എട്ട് മുതൽ രാത്രി 12വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ 12വരെയും വൈകീട്ട് എട്ടു മുതൽ 12 വരെയും പ്രവർത്തനം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.