ഇറ്റലിയിലെ മിലാനില്‍ നടന്ന ചടങ്ങില്‍ റാകിസ് സി.ഇ.ഒ റാമി ജലാദ് സംസാരിക്കുന്നു
റാസല്‍ഖൈമ: യു.എ.ഇ -ഇറ്റലി ബിസിനസ് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ദൗത്യവുമായി റാക് ഇക്കണോമിക് സോണ്‍ (റാകിസ്). ഇറ്റലിയിലെ മിലാനില്‍ നടന്ന ഫാഷന്‍ വീക്കില്‍ പങ്കെടുത്ത റാകിസ് സി.ഇ.ഒ റാമി ജലാദ് ഇറ്റാലിയന്‍ കമ്പനികള്‍ ബിസിനസ് മേഖലയില്‍ അത്യാധുനിക നവീകരണം കൊണ്ടുവരുന്നതായി അഭിപ്രായപ്പെട്ടു.
റാകിസിന് കീഴിലുള്ള 30,000ലേറെ കമ്പനികളില്‍ 600ഓളം ഇറ്റാലിയന്‍ കമ്പനികളും ഉള്‍പ്പെടുന്നു. ഇറ്റലിയുമായുള്ള യു.എ.ഇയുടെ എണ്ണയിതര വ്യാപാരം 14.1 ബില്യണ്‍ ഡോളറാണ്. ഇത് വര്‍ഷംതോറും 21 ശതമാനം വര്‍ധിക്കുന്നുമുണ്ട്. യൂറോപ്യന്‍ യൂനിയനിലെ യു.എ.ഇയുടെ മുന്‍നിര വ്യാപാര പങ്കാളികളില്‍ ഒരാളാണ് ഇറ്റലി. ലോകത്തിനു മുന്നില്‍ വിശാലമായ അവസരമാണ് റാകിസ് തുറന്നിട്ടിരിക്കുന്നത്.
\സങ്കീര്‍ണതകളില്ലാതെ സംരംഭങ്ങള്‍ തുടങ്ങുന്നതിനും മികച്ച രീതിയില്‍ ഓപറേറ്റ് ചെയ്യുന്നതിനുമുള്ള അവസരമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്. മിഡിലീസ്റ്റ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയിടങ്ങളിലേക്ക് എളുപ്പത്തിലുള്ള പ്രവേശനവും സാധിക്കുമെന്നതും റാകിസിനെ ശ്രദ്ധേയമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.