റാസൽഖൈമ: നന്മ റാസൽഖൈമയുടെ വിഷു ആഘോഷ പരിപാടി വിഷുക്കണി-2020 ഏപ്രിൽ 17ന് കൾചറൽ സെൻറ റിൽ നടക്കും. ലഘുലേഖ പ്രകാശനം ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് എസ്.എ. സലീം നിർവഹിച്ചു.ഗായകരായ അക്ബർ ഖാൻ, കീർത്തന എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള, നന്മ അംഗങ്ങളുെട കലാപരിപാടികൾ, വിഷുക്കണി തുടങ്ങിയ പരിപാടികൾ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. യോഗത്തിൽ നന്മ പ്രസിഡൻറ് കിഷോർ കുമാർ അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡൻറ് നാസർ അൽമഹ, അജയകുമാർ, അനിൽ, ബേബിച്ചായൻ, പ്രസാദ് സംസാരിച്ചു. സെക്രട്ടറി ഹരിപ്രകാശ് സ്വാഗതവും ജി. ശക്തിധരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.