റാസല്‍ഖൈമ: ഓള്‍ഡ് റാസല്‍ഖൈമ പേള്‍ റൗണ്ടെബൗട്ടില്‍ നിന്ന് ദുബൈ, ജസീറ ഭാഗങ്ങളിലേക്ക് പോകുന്ന മുഹമ്മദ് ബിന്‍ സാലിം റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി പൂര്‍വസ്ഥിതിയിലേക്ക്.
നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച പേള്‍ റൗണ്ടെബൗട്ടില്‍ നിന്നും ബോട്ട് റൗണ്ടെബൗട്ട് വരെയുള്ള ഗതാഗതമാണ് അധികൃതര്‍ പൂര്‍വസ്ഥിതിയിലാക്കിയത്.
റോഡ് നവീകരണത്തോടൊപ്പം അഴുക്ക് ചാലിന്‍െറ പുനരുദ്ധാരണ പ്രവൃത്തികളുമാണ് മുഹമ്മദ് ബിന്‍ സാലിം പാതയില്‍ പുരോഗമിക്കുന്നത്.
പൊതുമരാമത്ത് പ്രവൃത്തികളോടനുബന്ധിച്ച് ഇവിടെ ഏര്‍പ്പെടുത്തിയ ഗതാഗത ക്രമീകരണം നവംബറോടെ പൂര്‍വ സ്ഥിതിയിലാകുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.