റാക് കെ.എം.സി.സി പബ്ലിക് സർവിസ് ഡിപ്പാർട്മെന്റുമായി സഹകരിച്ച് നടത്തിയ ദേശീയ ദിനാഘോഷം

റാക് കെ.എം.സി.സി ദേശീയ ദിനാഘോഷം

റാസൽഖൈമ: റാക് പബ്ലിക് സർവിസ് ഡിപ്പാർട്മെന്റുമായി സഹകരിച്ച് യു.എ.ഇ ദേശീയ ദിനമാഘോഷിച്ച് കെ.എം.സി.സി. സഖർ പാർക്കിൽ നടന്ന പരിപാടികൾക്ക് റാസൽഖൈമ കെ.എം.സി.സി പ്രവർത്തകരും പി.എസ്.ഡി അധികൃതരും നേതൃത്വം നൽകി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാപരിപാടികളും അവതരിപ്പിച്ചു.

കെ.എം.സി.സി പ്രസിഡന്‍റ്​ റസാഖ് ചെനക്കൽ, ജന. സെക്രട്ടറി റാഷിദ് തങ്ങൾ, ട്രഷറർ താജുദ്ദീൻ മർഹബ, അക്ബർ രാമപുരം, ഹനീഫ് പാനൂർ, മുഹമ്മദ് അറഫാത്ത്, അയ്യൂബ് കോയക്കാൻ, അബ്ദുൽ റഹീം കാഞ്ഞങ്ങാട്, നാസർ പൊന്മുണ്ടം, അസീസ് കൂടല്ലൂർ, വെട്ടം അബ്ദുൽ കരീം, ഹസൈനാർ കോഴിച്ചെന, സിദ്ദീഖ് തലക്കടത്തൂർ, ഹുസൈൻ കൂളിയാട്ട്, വനിത കെ.എം.സി.സി ആക്ടിങ്​ പ്രസിഡന്‍റ്​ ഷംസാദ റഹീം, ജന. സെക്രട്ടറി സൗദ അയ്യൂബ്, ട്രഷറർ സഫിയ അബ്ദുൽസലാം, വിവിധ ജില്ല മണ്ഡലം ഏരിയ കമ്മിറ്റി നേതാക്കൾ എന്നിവർ നേതൃത്വം നൽകി.


Tags:    
News Summary - RAK KMCC National Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.