‘നമ്മുടെ പരിസ്ഥിതി നമ്മുടെ ഉത്തരവാദിത്തമാണ്’ ശീർഷകത്തിൽ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം സംഘടിപ്പിക്കുന്ന വാരാചരണത്തോടനുബന്ധിച്ച് റാബിഖ് ഗവർണറേറ്റിൽ നടന്ന

പരിപാടികളിൽ നിന്ന്

റാബിഖ് ഗവർണറേറ്റിൽ പരിസ്ഥിതി വാരാചരണത്തിന് പ്രൗഢ തുടക്കം

റാബിഖ്: പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് 'നമ്മുടെ പരിസ്ഥിതി നമ്മുടെ ഉത്തരവാദിത്തമാണ്' ശീർഷകത്തിൽ സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടികൾ റാബിഖ് ഗവർണറേറ്റിൽ തുടക്കമായി. ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഇസ്മായിൽ ബിൻ മുഹമ്മദ് ബറകത്തുബിൻ മുബൈരിഖ് ഉദ്‌ഘാടനം ചെയ്തു. നിരവധി സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ ഗവർണറേറ്റിന്റെ വിവിധ മേഖലകളിൽ ബോധവത്കരണവും വനവത്കരണവും വാരാചരണത്തോടനുബന്ധിച്ച് നടക്കുമെന്ന് റാബിഗ് ഗവർണറേറ്റിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ ഓഫിസ് ഡയറക്ടർ എൻജിനീയർ അഹ്മദ് ബിൻ ഫവാസ് അൽഹർബി അറിയിച്ചു.

പരിസ്ഥിതിയെ സംരക്ഷിക്കാനും അപകടസാധ്യതകളെക്കുറിച്ചുള്ള ബോധവത്കരണ ആശയങ്ങൾ ഏകീകരിക്കാനും വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുവാനാണ് മന്ത്രാലയം പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.

സമൂഹത്തിന്റെ പൂർണമായ സഹകരണം പരിസ്ഥിതി സംരക്ഷണത്തിനായി ഉണ്ടാവണമെന്നും കാമ്പയിൻ പ്രവർത്തനങ്ങൾ മഹത്തായ ഫലം സമൂഹത്തിൽ പ്രകടമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബന്ധപ്പെട്ടവർ പറഞ്ഞു.

Tags:    
News Summary - Rabiq Governorate start to Environment Week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.