ദുബൈ: ഖവാനീജ് മേഖലയിൽ ദുബൈ നഗരസഭ നിർമിക്കുന്ന ഖുർആൻ പാർക്കിലേക്ക് സന്ദർശകർക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഡയറക്ടർ ജനറൽ ദാവൂദ് അബ്ദുറഹ്മാൻ അൽ ഹാജിറി വ്യക്തമാക്കി. നവീനമായ ഡിസൈനുകളും അന്താരാഷ്ട്ര അംഗീകൃത നിലവാരത്തിലും ഒരുക്കുന്ന പാർക്കിെൻറ സൗന്ദര്യവും സൗകര്യങ്ങളും എല്ലാ വിഭാഗം ആളുകൾക്കും അനുഭവിക്കാനും ആസ്വദിക്കാനും സൗകര്യമൊരുക്കുന്നതിനാണ് പ്രവേശനം സൗജന്യമാക്കിയത്. മതിൽക്കെട്ടുകളില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന പാർക്കിൽ അതിശയങ്ങളുടെ ഗുഹ (Cave of Miracles) ഗ്ലാസ് ഹൗസ് എന്നിവ സന്ദർശിക്കുന്നതിനു മാത്രം പത്ത് ദിർഹം വീതം ടിക്കറ്റ് ഇൗടാക്കുകയുള്ളൂ.
ഏവർക്കും സന്തോഷം സാധ്യമാക്കുക എന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശത്തിലധിഷ്ഠിതമായാണ് ഇൗ സൗകര്യങ്ങളെന്ന് അൽ ഹാജിറി പറഞ്ഞു. ഖുർആനിൽ പരാമർശിക്കപ്പെടുന്ന ഒൗഷധ സസ്യങ്ങൾ, ശാസ്ത്രീയ സത്യങ്ങൾ എന്നിവയുടെ വിശദീകരണം, പ്രാധാന്യപൂർവമായ പരിസ്ഥിതി സംരക്ഷണം എന്നിവ ഉയർത്തിപ്പിടിക്കുന്ന പാർക്ക് സ്വദേശികൾക്കും താമസക്കാർക്കും വിദേശികൾക്കും സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാവും.
ഇസ്ലാമിെൻറ സാംസ്കാരിക^ശാസ്ത്ര നേട്ടങ്ങൾ സംബന്ധിച്ച് ലോകത്തെ ബോധവത്കരിക്കാനും സ്നേഹം, സമാധാനം എന്നീ അടിസ്ഥാന ഇസ്ലാമിക ആദർശങ്ങൾ ഉദ്ഘോഷിക്കാനുമുള്ള ഉത്തമമായ ഇടമായി ഖുർആൻ പാർക്ക് മാറും. ഖവാനീജ് മേഖലയിൽ 60 ഹെക്ടർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന പദ്ധതിയിൽ 12 ഗാർഡനുകൾക്ക് പുറമെ, ഇസ്ലാമിക സൗന്ദര്യ രചനാരീതിയിൽ ആവിഷ്കരിച്ച സൗരോർജ മരങ്ങൾ, ഖുർആനിൽ വിവരിക്കുന്ന അത്ഭുതങ്ങൾ പരിചയപ്പെടുത്തുന്ന ഗുഹ, ചെടികളുടെ ഒൗഷധ ഗുണം പരിചയപ്പെടുത്തുന്ന കിയോസ്കുകൾ എന്നിവയും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.