അബൂദബി: അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ (െഎ.എസ്.സി) നാലാമത് യു.എ.ഇ ഒാപൻ ഖുർആൻ പാരായണ മത്സരത്തിൽ മികച്ച നേട്ടം കരസ്ഥമാക്കി മലയാളി വിദ്യാർഥികൾ. ഒന്നാം വിഭാഗത്തിൽ മൂന്നാം സ്ഥാനവും അഞ്ചാം വിഭാഗത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളുമാണ് മലയാളികൾ നേടിയത്.
ഒന്നാമത്തെ സമ്പൂർണ ഖുർആൻ വിഭാഗത്തിൽ മഞ്ചേരി കാരക്കുന്ന് സ്വദേശി അബ്ദുറഹ്മാൻ സഖാഫി കാരക്കുന്നിെൻറയും നസീമ തിരുത്തിയിലിെൻറയും മകൻ മുഹമ്മദ് യാസീൻ മൂന്നാം സ്ഥാനം നേടി. അഞ്ചാം വിഭാഗമായ തജ്വീദ്^പാരായണത്തിൽ കൊച്ചി മട്ടാഞ്ചേരി സ്വദേശി തൗബാൻ ഖാലിദ് ഒന്നാം സ്ഥാനവും സേഹാദരങ്ങളായ മുഹമ്മദ് സൽമാനുൽ ഫാരിസി, മുഹമ്മദ് സലാഹുദ്ദീൻ അയ്യൂബി എന്നിവർ മൂന്നും നാലും സ്ഥാനവും നേടി. മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി സിനാൻ മുഹമ്മദ് നൂറുല്ലക്കാണ് ഇൗ വിഭാഗത്തിൽ രണ്ടാം സ്ഥാനം. സിനാനിെൻറ സഹോദരി യുംന മുഹമ്മദ് നൂറുല്ലക്ക് അഞ്ചാം സ്ഥാനവുമുണ്ട്. തമിഴ്നാട് രാമനാഥപുരം സ്വദേശിനി മൈമൂന മുഹമ്മദ് അബ്ദുൽ റഷീദ് ആറാം സ്ഥാനം കരസ്ഥമാക്കി.
ഒന്നാം വിഭാഗത്തിൽ ഇൗജിപ്തുകാരനായ അബ്ദുല്ല മഹ്മൂദ് മുഹമ്മദ് ഒന്നാം സ്ഥാനവും സുഡാൻകാരനായ ആതിഫ് ബദറുദ്ദീൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
15 ഭാഗങ്ങളുള്ള രണ്ടാം വിഭാഗത്തിൽ മുസ്തഫ വാഇൗൽ അൽ ഷാഹത് (ഇൗജിപ്ത്) ഒന്നാം സ്ഥാനം നേടി. ഖുതൈബ അബ്ദുൽ മുഇൗൻ ദാസ് (സിറിയ) രണ്ടാം സ്ഥാനവും മുസ്തഫ സൈദ് അബ്ദുൽ ഫാദിൽ (ഇൗജിപ്ത്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പത്ത് ഭാഗങ്ങളുള്ള നാലാം വിഭാഗത്തിൽ മുഹമ്മദ് സൈദ് അബ്ദുൽ ഫാദിൽ (ഇൗജിപ്ത്) ഒന്നാം സ്ഥാനവും അൽ ഹസൻ സാലേക് (മൗറിത്താനിയ) രണ്ടാം സ്ഥാനവും ഉമർ മഹ്മൂദ് മുഹമ്മദ് (ഇൗജിപ്ത്) മൂന്നാം സ്ഥാനവും നേടി. അഞ്ച് ഭാഗങ്ങളുള്ള നാലാം വിഭാഗത്തിൽ മൂന്ന് സ്ഥാനങ്ങളും നേടിയത് ഇൗജിപ്ഷ്യൻ പെൺകുട്ടികളാണ്. സൽമ വാലിദ് അൽസായിദ്, സോമിയ വാലിദ് അൽ സായദ്, ഷഹ്ദ് വാഇൽ അൽ ഷഹത് എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
ഐ.എസ്.സി ചെയർമാനും ലുലു ഗ്രൂപ് മേധാവിയുമായ എം.എ. യൂസഫലി സമ്മാനങ്ങൾ വിതരണം ചെയ്തു. ഐ.എസ്.സി പ്രസിഡൻറ് തോമസ് ജോൺ അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുസമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി. ഐ.എസ്.സി വൈസ് പ്രസിഡൻറ് ജയചന്ദ്രൻ നായർ സ്വാഗതവും ട്രഷറർ റഫീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.