പ്രിയദർശിനി വളന്‍റിയറിങ് ടീം നടത്തിയ ബാഡ്മിന്റൻ ടൂർണമെന്‍റിലെ വിജയികൾ
ദുബൈ: ദുബൈയിലെ കലാ സാംസ്‌കാരിക സംഘടനായ പ്രിയദർശിനി വളന്‍റിയറിങ് ടീം സെൻ സ്റ്റാർ സ്പോർട്സ്, ദുബൈ സ്പോർട്സ് കൗൺസിൽ എന്നിവരുടെ സഹകരണത്തോടെ ഷട്ടിൽ ബാഡ്മിന്‍റൺ ഡബ്ൾസ് ടൂർണമെന്‍റ് സംഘടിപ്പിച്ചു.ജൂലൈ ആറിന് എൻ.ഐ മോഡൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ടുമുതൽ രാത്രി 10 വരെ നീണ്ട മത്സരത്തിൽ 32 ടീമുകൾ പങ്കെടുത്തു. വാശിയേറിയ ഫൈനൽ മത്സരത്തിൽ മുഹമ്മദ് ആഷിക്ക്- ബാബു ഖാൻ ടീമിനെ പരാജയപ്പെടുത്തി ടീം അനു-ജാസ് സഖ്യം ഒന്നാം സ്ഥാനം നേടി.പ്രസിഡന്‍റ് സി. മോഹൻദാസിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ആസ്റ്റർ മാർക്കറ്റിങ് തലവൻ സിറാജുദ്ദീൻ മുസ്തഫ ഉദ്ഘാടനം ചെയ്തു.
ബാബു റാഫിക്ക്, ഇൻകാസ് പ്രസിഡന്‍റ് റാഫിക്ക് മട്ടന്നൂർ, സുനിൽ നമ്പ്യാർ, മൊയ്‌ദു കുറ്റ്യാടി, ബി.എ നാസിർ, ഷൈജു അമ്മനപ്പാറ, സിന്ധു ഇൻകാസ് തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.ടൂർണമെന്‍റിന്‍റെ കോഓഡിനേറ്റർമാരായ വിത്രൻ, നിഷാദ് ഖാലിദ്, ശ്രീജിത്ത്, പ്രമോദ് കുമാർ, ചന്ദ്രൻ മുല്ലപ്പള്ളി, ശ്രീജിത്ത്, ഷബ്‌ന നിഷാദ്, ഹാരിസ് കാപ്പാട്, പി. അഷ്‌റഫ്, അംബുജാക്ഷൻ, താഹിർ, ഫഹദ്, ഖാലിദ് തൈക്കടവ്, ഷാഫി, താഹിർ, ഫഹദ്, ബാബു പീതാംബരൻ, ഡീസ ജോസ്, അംബുജാക്ഷൻ, പ്രവീൺ ഇരിങ്ങൽ, ഖാലിദ് തൊയക്കടവ്, ശ്രീല മോഹൻദാസ്, സിമി ഫഹദ്, റൂസ്വിനാ ഹാരിസ്, സഹ്‌ന ബൈജു, സുലൈമാൻ, രേഖ ഷാഫി, സിനു ഫിറോസ് എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ ജനറൽ സെക്രട്ടറി മധുനായർ സ്വാഗതവും ട്രഷറർ ഷെഫീക്ക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.