ദുബൈ പ്രിയദർശിനിയുടെ ഓണാഘോഷം ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീശ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു
ദുബൈ: പ്രവാസി സമൂഹത്തെ ആഴത്തിൽ ചേർത്തുപിടിച്ച സൗഹാർദത്തിന്റെ രാജ്യമാണ് യു.എ.ഇയെന്ന് ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീശ് കുമാർ ശിവൻ. രാജ്യത്തിന്റെ സംസ്കാരങ്ങളെയും ആഘോഷങ്ങളെയും ഇത്ര നല്ല നിലയിൽ ഓർത്തെടുത്ത് നിലനിർത്താൻ പ്രവാസ ലോകത്തും കഴിയുന്നത് അതുകൊണ്ടു കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ദുബൈ പ്രിയദർശിനിയുടെ ആഭിമുഖ്യത്തിൽ നോവോട്ടൽ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച നടന്ന ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി.മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മധു നായർ സ്വാഗതം പറഞ്ഞു. സി.ഡി.എ വളന്റിയർ ടീം സ്പെഷലിസ്റ്റ് അഹമ്മദ് അൽ സാബി മുഖ്യ പ്രഭാഷണം നടത്തി. സി.ഡി.എ പ്രതിനിധി മുഹമ്മദ് അൽ ബലുഷി, ഭീമ ജ്വല്ലേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ നാഗരാജറാവു, അബ്ദുസലാം, യോഗാചാര്യൻ ഗുരുജി മാധവ്, പ്രിയദർശിനി രക്ഷാധികാരി എൻ.പി. രാമചന്ദ്രൻ, ടീം ലീഡർ ബി.പവിത്രൻ, അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ, നാസർ ബേപ്പൂർ, മാധ്യമ പ്രവർത്തകൻ മിന്റു പി. ജേക്കബ്, പർവീൻ മഹ്മൂദ്, ദുബൈ ഇൻകാസ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ, ബി.എ നാസർ, സി.എ ബിജു, ഷൈജു അമ്മാനപ്പാറ, പിനി, സുനിൽ നമ്പ്യാർ, മൊയ്തു കുറ്റ്യാടി, ടൈറ്റസ് പുല്ലൂരാൻ, ട്രഷറർ മുഹമ്മദ് ഷെഫീഖ് എന്നിവർ ഓണാശംസകൾ നേർന്നു. വിനീത മോഹൻദാസ് പരിപാടികൾക്ക് നേതൃത്വം കൊടുത്തു. കൺവീനർ സിമി ഫഹദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.