അബൂദബി: കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 31കാരൻ നഷ്ടപരിഹാരം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി അബൂദബി അപ്പീൽ കോടതി തള്ളി. സംഭവത്തിൽ 2,50,000 ദിര്‍ഹം നഷ്ടപരിഹാരമാണ് യുവാവിന് ലഭിച്ചിരുന്നത്. ഇത് അപര്യാപ്തമാണെന്നും നഷ്ടപരിഹാരമായി 20 ലക്ഷം ദിർഹം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് നൽകിയ നൽകിയ ഹരജിയാണ് കോടതി നിരസിച്ചത്. 2024 ഏപ്രില്‍ ഒമ്പതിനുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ വലതുകാല്‍ മുറിച്ചു മാറ്റേണ്ടിവന്നിരുന്നു. നിരവധി ഒടിവുകളും ശരീരത്തിലുണ്ടായി. ഓട്ടേറെ ശസ്ത്രക്രിയകള്‍ക്കും വിധേയമാകേണ്ടിവന്നു.
സംഭവത്തിൽ കാര്‍ ഡ്രൈവറെ കോടതി ശിക്ഷിക്കുകയും 2000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് യുവാവ് താന്‍ നേരിട്ട ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് 20 ലക്ഷം ദിര്‍ഹം ഈടാക്കി നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
പരാതിക്കാരന്റെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച കോടതി നഷ്ടപരിഹാരം 2,50,000 ദിര്‍ഹത്തില്‍ ഒതുക്കുകയായിരുന്നു. ഈ തുക അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹരജി തള്ളിയ കോടതി പരാതിക്കാരനെക്കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനിയുടെ കോടതിച്ചെലവും കോടതി അടപ്പിച്ചു. അപ്പീല്‍ നല്‍കുന്നതിനായി പരാതിക്കാരന് കെട്ടിവച്ച ഇന്‍ഷുറന്‍സ് തുകയും കോടതി കണ്ടുകെട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.