ഷാർജ: ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മദിന ആഘോഷ പരിപാടികളുടെ ഭാഗമായി പ്രവാസി ശ്രീയുടെ ആഭിമുഖ്യത്തിൽ കലാസാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക് സ്റ്റേജ്, സ്റ്റേജ് ഇതര പരിപാടികളാണ് നടന്നത്. പെൻസിൽ ഡ്രോയിങ് കളറിംഗ് മത്സരങ്ങൾക്കൊപ്പം സമകാലിക സാഹചര്യത്തിൽ ഗാന്ധിയൻ ചിന്തയുടെ പ്രസക്തി, അഹിംസ, നാനാത്വത്തിൽ അധിഷ്ഠിതമായ സാമൂഹ്യ അവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ പ്രസംഗമത്സരവും ഒരുക്കി.
അഞ്ഞൂറിൽപരം വിദ്യാർഥികളാണ് മത്സര പരിപാടികളിൽ പങ്കെടുത്തത്. പ്രവാസി ഷാർജ നേതാക്കളായ റോസി ദാസ്, ബീബിജാൻ, കമറുദ്ദീൻ, സക്കറിയ കെ, മുരളി മാഷ്, സാദിഖ് സി എന്നിവർ സർട്ടിഫിക്കറ്റുകൾ കൈമാറി. മത്സര പരിപാടികൾക്ക് ജൂലി , മുംതാസ്, സീമ, മെഴ്സി, റംല, ബുഷ്റ, ഷാനിയ തുടങ്ങിയവർ നേതൃത്വം നൽകി. സൗമ്യ മേനോൻ, തോമസ് കുട്ടി, ഭാവന ഫിലിപ്പ്, ഫെർലിൻ സജീവ് ജോൺ എന്നിവർ വിധികർത്താക്കളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.