പ്രവാസി സാഹിത്യോത്സവിനായുള്ള സംഘാടക സമിതി
രൂപവത്കരണ യോഗം
ദുബൈ: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനഞ്ചാമത് ദുബൈ നോർത്ത് സോൺ പ്രവാസി സാഹിത്യോത്സവിനുള്ള വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. അബൂഹൈൽ ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് സംഘാടക സമിതി രൂപവത്കരണം നടന്നത്. പ്രവാസ ലോകത്തെ സാഹിത്യ-കലാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബർ 28നാണ് പ്രവാസി സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്.
സംഘാടക സമിതി ഭാരവാഹികളായി മുഹമ്മദ് അലി സൈനി (ചെയർമാൻ), മുസ്തഫ കുനിയിൽ (ജനറൽ കൺവീനർ), എൻജിനീയർ ഷഫീഖ് (ഫിനാൻസ് കൺവീനർ), ഹസ്സൻ സഖാഫി മുഴാപ്പാല, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, ദുൽഫുഖാർ സഖാഫി, മുനീർ ബാഖവി തുരുത്തി (കോ ചെയർമാൻമാർ), ജലാൽ വാടാനപ്പള്ളി, നൗഫൽ കുനിയിൽ, ശകീർ കുനിയിൽ, നൗഷാദ് അലി നീലഗിരി (ജോയന്റ് കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ ഉപസമിതികൾക്കും യോഗം രൂപം നൽകി. യോഗം സഈദ് അബ്ദുൽ കരീം നൂറാനിയുടെ അധ്യക്ഷതയിൽ ദുബൈ ഐ.സി.എഫ് റീജൻ ജനറൽ സെക്രട്ടറി സംശുദ്ദീൻ പയ്യോളി ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എഫ് മുൻ ദേശീയ സെക്രട്ടറി സഹീറുദ്ദീൻ നൂറാനി, ഉബൈദ് സഖാഫി, മുഹമ്മദ് അലി പരപ്പമ്പൊഴിൽ, നൗഫൽ അസ്ഹരി, റിയാസ് കെ. ബീരാൻ, സഈദ് സഅ്ദി മാണിയൂർ, ഉമർ നിസാമി ചട്ടഞ്ചാൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. പരിപാടിയുടെ വേദിയും മറ്റു വിശദാംശങ്ങളും വരുംദിവസങ്ങളിൽ അറിയിക്കുമെന്ന് സംഘാടക സമിതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.