ഷാർജ: കൊറോണ വൈറസിനെത്തുടർന്ന് ലോക്ഡൗണിലായ ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫ ുജൈറ തുടങ്ങിയ യു.എ.ഇയിലെ വടക്കൻ എമിറേറ്റുകളിലുള്ളവർക്ക് ആശ്വാസം പകർന്ന് കേര ള പ്രവാസി ഫോറം പ്രവർത്തകരുടെ സേവനം. ജോലിനഷ്ടമായവർ, വേതനമില്ലാതെ നിർബന്ധിത അവധിയിൽ പ്രവേശിക്കേണ്ടിവന്നവർ, വേതനത്തിൽ ഗണ്യമായ കുറവ് വന്നവർ തുടങ്ങി കോവിഡ് കാലത്ത് പ്രയാസമനുഭവിക്കുന്ന വരുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ, ഭക്ഷണ കിറ്റുകളുടെ വിതരണം, വൈദ്യസഹായം, മാനസികാരോഗ്യമുറപ്പുവരുത്തുന്ന കൗൺസലിങ് സേവനം തുടങ്ങിയ മേഖലകളിലാണ് ഫോറം സേവനമൊരുക്കുന്നത്.
പ്രവാസലോകത്ത് മാത്രമല്ല, നാട്ടിൽ പ്രവാസികളുടെ കുടുംബങ്ങൾക്കുവേണ്ട ഭക്ഷണം, മരുന്ന് എന്നിവ ലഭിക്കുന്നു എന്നുറപ്പുവരുത്താനും ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് കോഒാഡിനേറ്റർമാരായ അബൂബക്കർ പോത്തനൂർ, നസീർ ചുങ്കത്ത്, മുജീബ് കണ്ണൂർ എന്നിവർ പറഞ്ഞു. സഹൃദയരായ വ്യക്തികളും വ്യാപാര സ്ഥാപനങ്ങളും ഇൗ ഉദ്യമത്തിന് മികച്ച പിന്തുണ നൽകുന്നതായും ഇവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.