ദുബൈ: പ്രളയക്കെടുതിക്കിടെ പലരുടെയും വീടുകളിൽ നിന്ന് സാധന സാമഗ്രികൾക്കു പുറമെ വിലപ്പെട്ട രേഖകൾ പലതും നഷ്ടപ്പെട്ടുപോയിട്ടുണ്ടാവാം. റേഷന്‍കാര്‍ഡുകൾ, ആധാരങ്ങള്‍, പാസ്പോർട്ട്, ആധാര്‍ കാര്‍ഡുകൾ, ലൈസന്‍സുകള്‍ എന്നിങ്ങനെ പലതും. നഷ്ടപ്പെട്ടവക്ക് പകരമായി എങ്ങിനെ രേഖകൾ സംഘടിപ്പിക്കും എന്നതു സംബന്ധിച്ച് 90 ശതമാനം ആളുകൾക്കും അറിയില്ല. കഴിഞ്ഞ പ്രളയകാലത്ത് നഷ്ടപ്പെട്ട രേഖകൾക്കു വേണ്ടി ഇപ്പോഴും സർക്കാർ ഒാഫീസുകൾ കയറിയിറങ്ങുന്ന മനുഷ്യരുണ്ട്.
ചിലര്‍ അവസരം മുതലാക്കി ഇവരെ ചൂഷണം ചെയ്യുന്നതും പതിവാണ്. പ്രളയ ദുരന്തം വലിയ നാശം വിതച്ച മേഖലകളിലെ ആളുകൾക്ക് ഇതു സംബന്ധിച്ച് സംശയനിവാരണം നടത്താനും നിയമവശങ്ങള്‍ വിശദീകരിച്ചു നൽകാനും മലപ്പുറം ജില്ലാ ദുബൈ കെ.എം.സി.സി സൗജന്യ ബോധവത്കരണ സദസ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ 11.30 വരെ ദുബൈ അല്‍ബറഹയിലെ കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് പരിപാടി. ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ നേതൃത്വം നൽകും. പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് മലപ്പുറം ജില്ലാ പ്രസിഡൻറ് ചെമ്മുക്കന്‍ യാഹുമോന്‍,ജനറല്‍ സെക്രട്ടറി പി.വി.നാസര്‍ എന്നിവര്‍ അറിയിച്ചു. വിവരങ്ങൾക്ക്: 0502797109.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.