അബൂദബി: യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കാൻ രാഷ്ട്രീയപരിഹാരം ആവശ്യമാണെന്ന് യു.എ.ഇ പ്രസിഡൻറിന്റെ നയതന്ത്രതല ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. അബൂദബിയിൽ നടന്ന ലോക പോളിസി സമ്മേളനത്തിൽ സംസാരിക്കവേയാണ് യുക്രെയ്ൻ പ്രശ്നം പരിഹരിക്കുന്നത് വേഗത്തിലാക്കണമെന്ന് ആവശ്യമുന്നയിച്ചത്. മൂന്നുദിവസത്തെ ഫോറത്തിൽ ആഗോളതലത്തിലെ രാഷ്ട്രീയ നേതാക്കളും വിശകലന വിദഗ്ധരുമാണ് പങ്കെടുക്കുന്നത്.
വിവിധ അന്താരാഷ്ട്ര വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകുന്നുണ്ട്. സമാധാനം പുനഃസ്ഥാപിക്കാനും ആഗോള സാമ്പത്തികരംഗത്തെ വീണ്ടെടുക്കാനും ഏകമാർഗം ചർച്ചകളാണ്. യുക്രെയ്ൻ യുദ്ധം അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ ഒരു ഭൂകമ്പമാണ് സൃഷ്ടിച്ചത്. യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി യു.എ.ഇയെയും ബാധിച്ചിരിക്കുന്നു. പ്രതിസന്ധി സൈനികമായി പരിഹരിക്കാൻ കഴിയുമെന്ന് കരുതുന്നില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.