??. ??????? ??????? ?????????? ?????????? ?????????? ??????? ??? ?????????

നാലു പൊലീസ് സ്​റ്റേഷനുകളിൽ വ്യക്തിഗത സേവനം നിർത്തുന്നു

ദു​ബൈ: സ്മാ​ർ​ട്ട് കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി നാ​ല് പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ നേ​രി​ട്ടു​ള്ള സേ​വ​ന​ങ്ങ​ൾ നി​ർ​ത്തു​ന്നു. ബ​ർ ദു​ബൈ, അ​ൽ റ​ഫ, നാ​ഇ​യി​ഫ്, അ​ൽ റാ​ഷി​ദി​യ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ മാ​ർ​ച്ച് 20 മു​ത​ൽ വ്യ​ക്തി​ഗ​ത സേ​വ​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ക​യാ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ദു​ബൈ പൊ​ലീ​സ് അ​റി​യി​ച്ചു. ഈ ​സ്​​റ്റേ​ഷ​നു​ക​ളി​ൽ ല​ഭ്യ​മാ​യ ‘സ്മാ​ർ​ട്ട് കോ​ർ​ണ​റു​ക​ൾ’ വ​ഴി​യും സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ വ​ഴി​യും താ​മ​സ​ക്കാ​ർ​ക്ക് സേ​വ​നം ല​ഭി​ക്കും. എ​ന്നാ​ൽ, എ​ക്‌​സ്‌​പോ 2020 അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ അ​ൽ ഖി​സൈ​സ്, പോ​ർ​ട്ടു​ക​ൾ, അ​ൽ ബ​ർ​ഷ, ജ​ബ​ൽ അ​ലി സ്​​റ്റേ​ഷ​നു​ക​ളി​ൽ നേ​രി​ട്ടു​ള്ള സേ​വ​ന​ങ്ങ​ൾ നി​ല​നി​ർ​ത്തി​യ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.


സ്മാ​ർ​ട്ട്, നൂ​ത​ന സേ​വ​ന​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 80 ശ​ത​മാ​നം കു​റ​ക്കു​ക വ​ഴി സ്മാ​ർ​ട്ട് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ​ണ​മെ​ന്ന യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂ​മി​​െൻറ നി​ർ​ദേ​ശം പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും പൊ​ലീ​സ് എ​ക്സ​ല​ൻ​സ് അ​സി. ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് ഡോ. ​മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ൽ ഖു​ദ്ദൂ​സ് അ​ബ്​​ദു​ൽ റ​സാ​ഖ് അ​ൽ ഉ​ബൈ​ദ​ലി പ​റ​ഞ്ഞു. സേ​ന​യു​ടെ സ്മാ​ർ​ട്ട് ചാ​ന​ലു​ക​ൾ, ദു​ബൈ പൊ​ലീ​സ് സ്മാ​ർ​ട്ട് ആ​പ്, ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ്, എ​മി​റേ​റ്റി​ലു​ട​നീ​ള​മു​ള്ള സ്മാ​ർ​ട്ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ൾ (എ​സ്.​പി.​എ​സ്) എ​ന്നി​വ​യി​ലൂ​ടെ താ​മ​സ​ക്കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Full View
Tags:    
News Summary - police-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.