ദുബൈ: ഇന്നലെ വരെ പൊലീസ് എന്ന് കേട്ടാൽ ഞെട്ടുമായിരുന്നു 21 വയസുള്ള ഇൗ പാക് യുവതി. പക്ഷെ ഇന്നലെ അജ്മാനിലെ ഹുമൈദിയാ പൊലീസ് സ്റ്റേഷൻ സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ഇടപഴകിയതോടെ അതെല്ലാം മാറി. ഇനി പൊലീസ് എന്ന് കേട്ടാൽ ഇവർ ഞെട്ടില്ല, ഒാടി വീടിനുള്ളിൽ ഒളിക്കുകയുമില്ല. മനോരോഗം പോലെ സങ്കീർണമായ ഇൗ പൊലീസ് പേടി മാറ്റാൻ വഴി തുറന്നത് ഒരു റേഡിയോ പരിപാടിയും അതു ശ്രദ്ധിച്ച അജ്മാൻ പൊലീസ് മേധാവി ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ലാ അൽ നുെഎമിയുമാണ്.
കുട്ടികളായിരിക്കുേമ്പാൾ വീരാരാധനയോടൊപ്പം പൊലീസിനോട് പേടിയും തോന്നാറുണ്ട് എല്ലാവർക്കും. വളരും തോറും അത് കുറയുകയും ചെയ്യും. എന്നാൽ 21 വയസായിട്ടും പൊലീസിനെ പേടിക്കുന്ന മകളുടെ കാര്യം അജ്മാൻ റേഡിയോ4 ൽ ഒരു പരിപാടിക്കിടെയാണ് പിതാവ് വെളിപ്പെടുത്തിയത്.
നാലു വയസിൽ തുടങ്ങിയ പേടിയാണിത്. പഠനം ഉപേക്ഷിച്ച് യു.എ.ഇയിലേക്ക് വരാൻ പോലും കാരണവും ഇതു തന്നെ. ഇൗ വിഷമത്തിന് പരിഹാരം പൊലീസുകാരെ നേരിട്ട് കാണുകയാണെന്ന് ഡോക്ടർ പറഞ്ഞ കാര്യവും പിതാവ് റേഡിയോയിലൂടെ പറഞ്ഞു. ഇൗ വിവരം ശ്രദ്ധയിൽപ്പെട്ട ഉടനടി ഉദ്യോഗസ്ഥരെ വിളിച്ച് നടപടി സ്വീകരിക്കാൻ പൊലീസ് മേധാവി നിർദേശിക്കുകയായിരുന്നുവെന്ന് ഹുമൈദിയ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ലഫ്. കേണൽ യഹ്യാ അൽ മത്റൂഷി പറഞ്ഞു. കുടുംബത്തെ മുഴുവൻ സ്നേഹപൂർവം വിളിച്ചു വരുത്തിയ മത്റൂഷിയും സി.െഎ.ഡി മേധാവി കാപ്റ്റൻ അഹ്മദ് അൽ ശംസിയും സ്റ്റേഷൻ മുഴുവൻ കൊണ്ടു പോയി കാണിച്ചു കൊടുത്തു.
എങ്ങിനെയാണ് കുറ്റാന്വേഷണമെന്നും പ്രവർത്തനമെന്നുമെല്ലാം വിശദീകരിച്ചു നൽകി. ഒാരോ ഉദ്യോഗസ്ഥരും കൈനിറയെ സമ്മാനങ്ങളും െകാടുത്തു.
ഇൗ സന്ദർശനം കഴിഞ്ഞതോടെ യുവതിക്ക് പൊലീസിനോട് പെരുത്ത് ഇഷ്ടം. ഉദ്യോഗസ്ഥർക്കെല്ലാം നിറഞ്ഞ നന്ദി അറിയിച്ചാണ് അവർ മടങ്ങിയത്.
കുഞ്ഞുങ്ങൾക്ക് പൊലീസിനെ കുറിച്ച് മോശമായ പ്രതിഛായ പകർന്നു നൽകരുതെന്ന് ലഫ്.കേണൽ മത്റൂഷി ഉണർത്തി.
രാജ്യത്ത് സുരക്ഷയും സമാധാനവും സാധ്യമാക്കാൻ പൊലീസ് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.