ഐ.​എം.​സി.​സി യു.​എ.​ഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ സം​സാ​രി​ക്കു​ന്നു

ബഹുസ്വരതയാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യം -മന്ത്രി അഹമ്മദ് ദേവർകോവിൽ

ഷാർജ: ബഹുസ്വരതയെ ഉൾക്കൊള്ളലാണ് ജനാധിപത്യത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ സൗന്ദര്യമെന്ന് കേരള തുറമുഖം - മ്യൂസിയം - പുരാവസ്തു - പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സ്വാർഥമായ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിൽ എത്തിയ മന്ത്രിക്ക് ഐ.എം.സി.സി യു.എ.ഇ സെൻട്രൽ കമ്മിറ്റി ഷാർജ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.എം.സി.സി പ്രസിഡന്‍റ് കുഞ്ഞാവുട്ടി ഖാദർ അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സെക്രട്ടറി എം.എ. ലത്തീഫ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് വൈ.എ. റഹീം, ഒഡെപെക് ചെയർമാൻ കെ.പി. അനിൽകുമാർ, നോർക്ക ഡയറക്ടർ ആർ.പി. മുരളി, എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി, അനീഷ് റഹ്മാൻ നീർവേലി, താഹിറലി പൊറപ്പാട്‌, അഷ്‌റഫ് തച്ചറോത്ത്, അബ്ദുൽ റഹ്മാൻ കളനാട്, മുസ്തു ഏറിയാൽ തുടങ്ങിയവർ സംസാരിച്ചു. ഐ.എം.സി.സി ജനറൽ സെക്രട്ടറി പി.എം. ഫാറൂഖ് സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ മനാഫ് കുന്നിൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Pluralism is the beauty of democracy - Minister Ahmed Devarkovil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.