അൽഐൻ: അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ (ഐ.എസ്.സി) ഗാന്ധി ജയന്തിയും സായിദ് വർഷവും ആഘോഷിച്ചു. പരിപാടിയിൽ ശൈഖ് സായിദിെൻറയും ഗാന്ധിജിയുടെയും ഛായാചിത്രം അനാഛാദനം ചെയ്തു. ചിത്രങ്ങൾ വരച്ച മുരുകൻ, മീരാ മധു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എ.ജെ ഗ്രൂപ്പ് ഓഫ് സ്കൂൾസ് മേധാവി ഡോ. അർഷദ് മുഖ്യാതിഥിയായിരുന്നു. ഐ.എസ്.സി പരിസരത്ത് വൃക്ഷതൈകൾ നട്ടുകൊണ്ടാരംഭിച്ച ആഘോഷ ചടങ്ങിൽ ഐ.എസ്.സി ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ഡോ. ശശി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
കലാവിഭാഗം സെക്രട്ടറി ജാബിർ ബീരാെൻറ നേതൃത്വത്തിൽ ഐ.എസ്.സി കലാകാരൻമാർ ദേശഭക്തി ഗാനങ്ങൾ, കവിതകൾ തുടങ്ങിയവ അവതരിപ്പിച്ചു. സാജിദ് കൊടിഞ്ഞി തയാറാക്കിയ ഗാന്ധിജിയുടെയും ശൈഖ് സായിദിെൻറയും ജീവിതത്തെ ആസ്പദമാക്കിയുള്ള ലഘു ചലചിത്ര പ്രദർശനവും നടന്നു. അന്തരിച്ച സംഗീത സംവിധായകൻ ബാലഭാസ്കറിന് ചടങ്ങിൽ ആദരാഞ്ജലി അർപ്പിച്ചു.
ഐ.എസ്.സി ട്രഷറർ സന്തോഷ്, വനിതാ വിഭാഗം സെക്രട്ടറി സോണി ലാൽ, മുൻ പ്രസിഡൻറ് അഷ്റഫ് പള്ളിക്കണ്ടം എന്നിവർ പെങ്കടുത്തു. സാഹിത്യ വിഭാഗം സെക്രട്ടറി എ.ടി. ഷാജിത് നന്ദി പറഞ്ഞു. നേരത്തെ നടന്ന ഫാമിലി ഗെയിംസ് മത്സരങ്ങളുടെ സമ്മാന വിതരണത്തിന് സ്പോർട്സ് സെക്രട്ടറി റോഷൻ നായർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.