??? ???????? ???? ??????????????????? ?????? ???????????? ????????? ?????? ??? ?????? ??????? ???????????????

ബലി പെരുന്നാൾ: ദുബൈയിലെത്തിയ സഞ്ചാരികൾക്ക് ഉജ്ജ്വല വരവേൽപ്പ്

ദുബൈ:​ഈ​ദ് ആ​ഘോ​ഷി​ക്കാ​ൻ ദു​ബൈ​യി​ലേ​ക്ക് എ​ത്തി​യ സഞ്ചാരികൾക്ക് ഉജ്ജ്വല വരവേൽപ്പ്. ദുബൈ രാജ്യാന്തര വിമാന ത്താവളത്തിൽ ദുബൈ ഇമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി, ഉപമേധാവി ഉബൈദ് ബിൻ സുറൂർ അടക്കമുള്ള ഉന്ന ത ഉദ്യോഗസ്ഥരുടെ​ നേത​ൃത്വത്തിലാണ് സഞ്ചാരികളെ ഈദ് ആശംസകൾ നേർന്നും, ചോക്ലേറ്റുകളും മറ്റു സമ്മാനങ്ങളും നൽകി വരവേറ്റത്. ഇവർക്കായി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരെ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി അഭിനന്ദിച്ചു
ആ​ഘോ​ഷ​ നാ​ടാ​യ ദു​ബൈ​യി​ലേ​ക്ക് ഈദ് ആ​ഘോ​ഷി​ക്കാ​ൻ ലോ​ക​ത്തി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന്​ ഒട്ടനവധി പേ​രാ​ണ്
കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്.

ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ഏ​റ്റ​വും ല​ളി​ത​മാ​യി ഇ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന സ്മാ​ർ​ട്ട് ഗേ​റ്റു​കളുടെ സാന്നിധ്യം നടപടികൾ കൂടുതൽ സുഗമമാക്കി. ഈദ് ദിനത്തിൽ രാവിലെ ഇമിഗ്രേഷൻ വ​കു​പ്പി​െ​ൻ​റ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള സം​ഘം യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് അ​ൽ മ​ക്തു​മി​നെ സ​ന്ദ​ർ​ശി​ച്ച്​ ഈ​ദു​ൽ അദ്ഹ ആ​ശം​സ​ക​ളും നേ​ർ​ന്നു.

Tags:    
News Summary - perunnal-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.