ദുബൈ: ഇരുകാലുകളും മുറിച്ചു മാറ്റേണ്ടി വന്ന ഇമറാത്തി പൗരൻ ഇനി 3ഡി സാേങ്കതിക മികവിൽ കാലൂന്നി നടക്കും. 15 വർഷമായി ഉപയോഗിച്ചു വരുന്ന മരത്തിൽ നിർമിച്ച കൃത്രിമക്കാലുകൾക്ക് ബദലായി ഫഹദ് മുഹമ്മദലി ഇനി ത്രിഡി പ്രിൻറിങ് ചെയ്തെടുത്ത കൃത്രിമക്കാലുകൾ ഉപയോഗിക്കും. ദുബൈയിലെയും ജർമനിയിലെയും കമ്പനികളുടെ സഹകരണത്തിൽ ദുബൈ ആരോഗ്യ അതോറിറ്റിയാണ് ഇൗ കാലുകൾ സാക്ഷാൽക്കരിച്ചത്. ദീവയിൽ അസിസ്റ്റൻറ് എഞ്ചിനീയറായി ജോലി ചെയ്യുന്ന ഇദ്ദേഹം പുതിയ കാലുകളെ ജീവിതം തന്നെ മാറ്റിമറിക്കാൻ ഉതകുന്ന സംഭവം എന്നാണ് വിശേഷിപ്പിച്ചത്. നടക്കാനും സൈക്കിൾ ചവിട്ടാനുമെല്ലാം ഏറെ സൗകര്യപ്രദമാണ് ഇൗ കാലുകളെന്നും മറ്റു മനുഷ്യരുമായി യാതൊരു വ്യത്യാസവും തനിക്കില്ല എന്ന ചിന്തയാണ് ഇവ സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ അതോറിറ്റി മേധാവി ഹുമൈദ് അൽ ഖത്താമി കൈമാറ്റം നിർവഹിച്ചു. കൂടുതൽ മികച്ച ഉപകരണങ്ങളും കൃത്രിമ അവയവങ്ങളും ത്രിഡി സംവിധാനത്തിലൂടെ സജ്ജീകരിക്കാൻ ദുബൈക്ക് കഴിയുമെന്ന് ഡി.എച്ച്.എ ഡയറക്ടർ ഡോ. മുഹമ്മദ് അൽ റിദ പറഞ്ഞു. നിർമിത ബുദ്ധി വൈഭവം കൂടി പ്രയോജനപ്പെടുത്തിയാണ് കാലുകളും മറ്റ് അവയവങ്ങളും ആളുകൾക്ക് ഇണങ്ങും വിധം തയ്യാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.