കുളിരേകി ഷാർജയിൽ ‘പെരുന്നാൾ നിലാവ്’

ഷാർജ: കൂടുതൽ രാജ്യസ്​നേഹം തോന്നിയതും നാടി​​​​െൻറ വലിപ്പം അറിഞ്ഞതും പ്രവാസിയായപ്പോഴാണെന്ന​ും ഇന്ത്യയിലുള്ളവരേക്കാൾ രാജ്യസ്​നേഹം കൂടുതലുള്ളത് ഇവിടെയുള്ള ഇന്ത്യക്കാർക്കാണെന്നും പി.വി.അബ്ദുൽ വഹാബ് എം.പി പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഈദാഘോഷ പരിപാടിയായ ‘പെരുന്നാൾ നിലാവ് ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   പ്രസിഡൻറ്​ ഇ.പി.ജോൺസൺ അധ്യക്ഷത വഹിച്ചു. 

എസ്​.മുഹമ്മദ് ജാബിർ, അഡ്വ.സന്തോഷ് കെ.നായർ,  ഷാജി ജോൺ എന്നിവർ സംബന്ധിച്ചു. ജന. സെക്രട്ടറി അബ്​ദുല്ല മല്ലച്ചേരി സ്വാഗതവും ട്രഷറർ കെ.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. സമദ് കടമേരിയുടെ നേതൃത്വത്തിൽ ആദിൽ അത്തു ടീമി​​​​െൻറ ഗാനമേളയും അരങ്ങേറി.

Tags:    
News Summary - perunnal nilavu-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.