ദുബൈയിൽ റമദാനിൽ ഭക്ഷണ വിതരണത്തിന് അനുമതി തേടണം

ദുബൈ: റമദാൻ മാസത്തിൽ ദുബൈയിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നതിന് മുൻകൂർ അനുമതി തേടണമെന്ന് നിർദേശം. ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെന്‍റിൽ നിന്നാണ് അനുമതി വാങ്ങിക്കേണ്ടത്. ഭക്ഷണത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമാണ് നടപടി.

അർഹരിലേക്ക് ഭക്ഷണപൊതി എത്തുന്നുവെന്ന് ഉറപ്പുവരുത്താനും വ്യത്യസ്ത സ്ഥലങ്ങളിൽ വിതരണം ചെയ്യാനും ഇത് ഉപകരിക്കും. അനുമതിയില്ലാതെ ഭക്ഷണം വിതരണം ചെയ്താൽ 5000 മുതൽ 10000 ദിർഹം വരെയാണ് പിഴ. 30 ദിവസം മുതൽ ഒരു വർഷം വരെ തടവും ലഭിച്ചേക്കാം. ഈ വർഷം ഇതുവരെ 22 ഇഫ്താർ ടെന്‍റുകൾക്കും 300 ഇഫ്താർ ടേബ്ളുകൾക്കും അനുമതി നൽകിയിട്ടുണ്ട്. എക്സ്പോ സിറ്റിയിൽ 1000 പേർ പങ്കെടുക്കുന്ന ഗ്രൂപ്പ് ഇഫ്താറും നടത്തും.

എങ്ങനെ അപേക്ഷിക്കാം:

ഇസ്ലാമിക് അഫയേഴ്സിന്‍റെ വെബ്സൈറ്റായ https://www.iacad.gov.ae വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സർവീസ് എന്ന ഭാഗത്ത് അപേക്ഷിക്കാനുള്ള വിൻഡോ വൈകാതെ തുറക്കും. ഏത് മേഖലയിലാണ് ഭക്ഷണം വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും ഇവിടെ ചേർക്കണം.

ഒരേസ്ഥലത്ത് ഒരുപാട്പേർ ഭക്ഷണം വിതരണം ചെയ്യാതിരിക്കാനാണ് ഈ നടപടി. അതേസ്ഥലത്ത് മറ്റുള്ളവർ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിൽ മറ്റ് മേഖലകൾ നിർദേശിക്കും. 800600 എന്ന ഫോൺ നമ്പറിൽ വിളിച്ചും അനുമതി തേടാം. എമിറേറ്റ്സ് ഐ.ഡി, വിതരണം ചെയ്യുന്ന മേഖല, ഏത് റസ്റ്റാറന്‍റിൽ നിന്നാണ് ഭക്ഷണം തുടങ്ങിയ വിവരങ്ങൾ നൽകണം.

Tags:    
News Summary - Permission should be sought for food distribution in Dubai during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.