അജ്‌മാൻ: തൃശൂർ പഴയന്നൂർ കിളിനിക്കടവ് നടുവിലേടത്തു വീട്ടിൽ എം. ഹരികുമാർ (57) യു.എ.ഇയിൽ നിര്യാതനായി. കോൺഗ്രസിെൻറ പ്രവാസി ഘടകം ഭാരവാഹിയും അജ്‌മാൻ അൽഷംസ് ഫൈബർ ഗ്ലാസ് കമ്പനി ജീവനക്കാരനുമായിരുന്ന ഇദ്ദേഹം പ്രമേഹ-വൃക്ക രോഗങ്ങളെ തുടർന്ന് ഒരു മാസമായി അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
എന്നാൽ കോവിഡ് പരിശോധനയിൽ രണ്ടു തവണയും നെഗറ്റീവ് ആയിരുന്നു. 25 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഹരി ഇന്ദിരാഗാന്ധി വീക്ഷണം ഫോറം - അജ്‌മാൻ ജോ. സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. മുരളീധരൻ-സുഭദ്ര ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രീത. മകൻ: അർജുൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായി വീക്ഷണം ഫോറം നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.