വിമാനത്താവളത്തിൽ പാസ്​പോർട്ട്​ നഷ്​ടപ്പെട്ടു; പയ്യന്നൂർ സ്വദേശിയുടെ യാത്ര വൈകി

അബൂദബി: വിമാനത്താവളത്തിൽ വെച്ച്​ പാസ്​പോർട്ടും ബോർഡിങ്​ പാസും നഷ്​ടപ്പെട്ടതിനെ തുടർന്ന്​ മലയാളിയുടെ യാത്ര വൈകി. 
മക​​െൻറ ശസ്​ത്രക്രിയക്കായി ഒരാഴ്​ചത്തെ അടിയന്തിര അവധിക്ക്​ നാട്ടിലേക്ക്​ പുറപ്പെട്ട പയ്യന്നൂർ കാ​മ്പ്രത്ത്​ സ്വദേശി വിനോദ്​ കാവിൽ ആണ്​ വിഷമത്തിലായത്​. ദുബൈ വിമാനത്തളാവളത്തിൽ നിന്ന്​ മംഗലാപുരത്തേക്ക്​ പോകുവാൻ എത്തിയ വിനോദ്​ എല്ലാ നടപടി ക്രമങ്ങളും പുർത്തിയാക്കിയ ശേഷമാണ്​ രേഖകൾ നഷ്​ടപ്പെട്ടത്​.  

കാമറയിലും മറ്റുമായി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്​ഥർ അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താനായില്ല. അതോടെ യാത്ര മുടങ്ങിയ ഇദ്ദേഹം അബൂദബിയിലെ സാമൂഹിക പ്രവർത്തകൻ ദാമോദരൻ വി.ടി.വിയെ വിവരമറിയിക്കുകയായിരുന്നു. ദുബൈ പൊലീസിലെ ഉദ്യോഗസ്​ഥർ ഏറെ സഹായ മനസ്​കതയോടെ പിന്തുണച്ചത്​ മൂലം ഇന്ത്യൻ കോൺസുലേറ്റിൽ ബന്ധപ്പെടാനും ഒൗട്ട്​പാസ്​ ലഭ്യമാക്കാനും സഹായകമായി.

എന്നാൽ അധികൃതർക്കു പകരം വിനോദി​​െൻറ സുഹൃത്താണ​്​ ഒൗട്ട്​പാസുമായി എത്തിയത്​ എന്നതിനാൽ വിമാനത്താവളത്തിൽ അതു സ്വീകരിക്കപ്പെട്ടില്ല.  കോൺസുലേറ്റി​​െൻറ ശ്രദ്ധയിൽ ഇക്കാര്യം അറിയിച്ചതിനെ തുടർന്ന്​ പിന്നീട്​ ഉദ്യോഗസ്​ഥർ എത്തി ഒൗട്ട്​ പാസ്​ കൈമാറി. അപ്പോഴേക്കും ആകെയുള്ള ഏഴു ദിവസ അവധിയിൽ രണ്ടു ദിവസം നഷ്​ടമായിരുന്നു. ഇന്നലെ രാത്രി വിനോദ്​ നാട്ടിലേക്ക്​ പോയി.

Tags:    
News Summary - passport missing-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.