അബൂദബി: പാര്‍ക്കിങ് പിഴ വന്‍ തോതില്‍ കുറച്ചതിന് പിന്നാലെ പാര്‍ക്കിങ് മേഖലകള്‍ ലയിപ്പിച്ച് വാഹന ഉടമകള്‍ക്ക് അനുഗ്രഹമാകുന്ന നടപടിയുമായി വീണ്ടും സമഗ്ര ഗതാഗത കേന്ദ്രം (ഐ.സി.ടി). ചില പാര്‍ക്കിങ് മേഖലകള്‍ ഒന്നാക്കി മാറ്റിയതായും ഒരേ പെര്‍മിറ്റില്‍ ഇവിടെ പാര്‍ക്ക് ചെയ്യാമെന്നും നഗരസഭ-ഗതാഗത വകുപ്പിന് കീഴിലെ ഐ.സി.ടി തിങ്കളാഴ്ച അറിയിച്ചു.
ഇ 16-1, ഇ 16-2 എന്നിവ ലയിപ്പിച്ച് ഒരൊറ്റ മേഖലയാക്കി. ഇ 18-1, ഇ 18-2, ഇ 18-3 എന്നിവ ഒന്നാക്കി ഇ 18 എന്ന പേര് നല്‍കി. ഇ 19 ഡബ്ള്യൂ 14-2നോടും ഡബ്ള്യു 12 ഡബ്ള്യു 10നോടും ഇ 1 ഇ 2നോടും ചേര്‍ത്തു. പുതിയ മേഖലകളില്‍ മുകളില്‍ പറഞ്ഞ ഏത് മേഖലകളിലേക്കുള്ള പെര്‍മിറ്റും ഉപയോഗിക്കാം.
ഡബ്ള്യു 7-1 പെര്‍മിറ്റ് ഡബ്ള്യൂ 7-2ല്‍ ഉപയോഗിക്കാം. എന്നാല്‍, തിരിച്ച് ഉപയോഗിക്കാനാവില്ല. ഇ 9-2 സെക്ടര്‍ പെര്‍മിറ്റ് ഇ 7, ഇ 9-1 മേഖലകളിലും ഇ 20-2 പെര്‍മിറ്റ് ഡബ്ള്യു 15-2 മേഖലയിലും ഉപയോഗിക്കാന്‍ അനുമതി നല്‍കി. ഇതും തിരിച്ച് ഉപയോഗിക്കാന്‍ പാടില്ല.
പാര്‍ക്കിങ് സ്ഥലങ്ങളുടെ കുറവ് പരിഹരിക്കാന്‍ വേണ്ടിയാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് മവാഖിഫ് ഡയറക്ടര്‍ മുഹമ്മദ് ഹമദ് ആല്‍ മുഹൈരി പറഞ്ഞു. കൂടുതല്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍ ലഭ്യമാവുന്നത് ഗതാഗത തടസ്സം ഒഴിവാക്കും. മഞ്ഞ, ചാര അടയാളങ്ങള്‍, റോഡിന്‍െറ മധ്യഭാഗം, ആളുകളെ വാഹനത്തില്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്ഥലം, കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കുന്ന സ്ഥലം, അഗ്നിരക്ഷാ മാര്‍ഗങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും മുഹമ്മദ് ഹമദ് ആല്‍ മുഹൈരി അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് സമഗ്ര ഗതാഗത കേന്ദ്രം പാര്‍ക്കിങ് പിഴയില്‍ വലിയ കുറവ് വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.