ദുബൈ: പാം ജുമൈറയിലെ പാം ഗേറ്റ് വേ കെട്ടിടങ്ങൾക്ക് കേന്ദ്രീകൃത കൂളിങ് സംവിധാനം ഒരുക്കുന്നതിന് ലോകത്തെ ഏറ്റവും വലിയ ഡിസ്ട്രിക്ട് കൂളിങ് സേവന ദാതാക്കളായ എമിറേറ്റ്സ് സെൻട്രൽ കൂളിങ് സിസ്റ്റംസ് കോർപറേഷനു (എംപവർ)മായി കരാറിലെത്തി. പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ കൂളിങ് സംവിധാനം ഒരുക്കുന്നതിനാണ് കാർ. മൊത്തം 9,479 ടൺ ആണ് റഫ്രിജറേഷൻ ശേഷി. 2026 രണ്ടാം പാദവർഷത്തിൽ പദ്ധതിക്ക് തുടക്കമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുസ്ഥിരവും ഊർജ കാര്യക്ഷമതയുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ ദുബൈയുടെ വികസനത്തെ പിന്തുണക്കുന്നതിലുള്ള പ്രതിബദ്ധതയാണ് പുതിയ കരാർ പ്രതിഫലിക്കുന്നത്. ദുബൈയിലെ ആഡംബര താമസ കെട്ടിടങ്ങളുള്ള ഇടമാണ് പാം ഗേറ്റ്വേ. മൂന്ന് ഇന്റർകണക്ടഡ് റസിഡൻഷ്യൽ കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.