കെ.എം.സി.സി യു.എ.ഇ നാഷനൽ കമ്മിറ്റി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച പി.എ. ഇബ്രാഹിം ഹാജി ഒന്നാം അനുസ്മരണ പരിപാടിയിൽ സ്വതന്ത്ര കർഷകസംഘം സംസ്ഥാന സെക്രട്ടറി സി. മുഹമ്മദ്കുഞ്ഞി സംസാരിക്കുന്നു
ഷാർജ: മുസ്ലിം സമൂഹത്തിന്റെ സർവതോമുഖ പുരോഗതിക്ക് അടിസ്ഥാനപരമായി വേണ്ടത് വിദ്യാഭ്യാസമാണെന്നും അതിനായി സി.എച്ച്. മുഹമ്മദ് കോയ തുടക്കമിട്ട നവോഥാന പ്രവർത്തനങ്ങൾക്ക് ഊർജം പകർന്നുനൽകിയ പ്രതിഭയാണ് പി.എ. ഇബ്രാഹിം ഹാജിയെന്നും സ്വതന്ത്ര കർഷകസംഘം സംസ്ഥാന സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി.
കെ.എം.സി.സി യു.എ.ഇ നാഷനൽ കമ്മിറ്റി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച പി.എ. ഇബ്രാഹിം ഹാജി ഒന്നാം അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻവർ നഹ സ്വാഗതം പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം, ഷാർജ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് അബ്ദുല്ല ചേലേരി, ഇന്ത്യൻ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലിച്ചേരി, സൂപ്പി പാതിരപ്പറ്റ, ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ടി.വി. നസീർ, മുഹമ്മദ് പട്ടാമ്പി, അബു ചിറക്കൽ, ഹംസ തൊട്ടിയിൽ, മുജീബ് റഹ്മാൻ, ഒ.കെ. ഇബ്രാഹിം, ഇസ്മായിൽ ഏറാമല തുടങ്ങിയവർ സംസാരിച്ചു. ത്വാഹ സുബൈർ ഹുദവി പ്രാർഥനക്ക് നേതൃത്വം നൽകി. നാഷനൽ കമ്മിറ്റി ട്രഷറർ നിസാർ തളങ്കര നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.