ദുബൈ: കഴിഞ്ഞ ദിവസം ദുബൈ അൽെഎൻ റോഡിലെ ഒൗട്ട്ലെറ്റ് മാൾ പാർക്കിങ് ഏരിയയിൽ 11വാഹനങ്ങൾ കത്തിനശിച്ച കേസിൽ ഒരാൾ പിടിയിൽ. മാളിലെ ജീവനക്കാരെ കൊണ്ടുവരുന്ന വാഹനത്തിലെ ഡ്രൈവറായി ജോലി ചെയ്യുന്നയാളാണ് പിടിയിലായത്.
ദുബൈ പൊലീസ് കുറ്റാന്വേഷണ വിഭാഗം നടത്തിയ സമർഥമായ ഇടപെടലിലാണ് ഏഷ്യൻ വംശജനായ പ്രതി കുടുങ്ങിയത്. ഇയാൾ രാജ്യം വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. ബർദുബൈ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒൗട്ട്ലെറ്റ് മാളിനരികിൽ ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് തീ പിടിത്തമുണ്ടായത്. ഉടനടി സിവിൽ ഡിഫൻസ് സംഘമെത്തി തീ അണക്കാൻ ശ്രമം നടത്തുകയും പ്രദേശം ദുബൈ പൊലീസിെൻറ നിയന്ത്രണത്തിലാവുകയും ചെയ്തു.
തുടർന്ന് നടത്തിയ സൂക്ഷ്മ അന്വേഷണത്തിൽ സുരക്ഷിതമായ അകലത്തിൽ കിടന്ന കാറും കത്തിനശിച്ചതായി കണ്ടെത്തിയതോടെ ആരോ മനപൂർവം തീ കത്തിച്ച് അപകടം സൃഷ്ടിച്ചതാണെന്നും ഇതിനു പിന്നിൽ ക്രിമിനൽ ബുദ്ധി പ്രവർത്തിച്ചതാണെന്നും വ്യക്തമായതായി കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ ലഫ്.കേണൽ ആദിൽ അൽ ജോക്കർ പറഞ്ഞു. തുടരന്വേഷണത്തിൽ ആ കാറിെൻറ ഡ്രൈവറും പ്രതിയും തമ്മിൽ വാഗ്വാദമുണ്ടായെന്നും അതിനു പ്രതികാരമായി തീ വെപ്പ് നടത്തുകയായിരുന്നുവെന്നും കണ്ടെത്തി. തുടർന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.