ഷാർജ സെന്റ് മേരീസ് യാക്കോബായ സിറിയൻ സൂനോറോ പാത്രിയാർക്കൽ കത്തീഡ്രലിൽ നടന്ന ഓശാനപ്പെരുന്നാൾ
ദുബൈ: വിശുദ്ധവാരത്തിന് തുടക്കമിട്ട് യു.എ.ഇയിലെ പള്ളികളിൽ ഓശാനപ്പെരുന്നാൾ ആഘോഷിച്ചു. വിവിധ ദേവാലയങ്ങളിൽ തിരുകർമങ്ങൾ നടന്നു. കുരുത്തോലകളുമായി വിശ്വാസിസമൂഹം പള്ളികളിലേക്ക് ഒഴുകിയെത്തി. മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ ഓശാന ശുശ്രൂഷകൾ ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിൽ നടന്നു.
മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ ഓശാന ശുശ്രൂഷകൾ ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിൽ നടന്നപ്പോൾ
ആഘോഷമായ ഓശാന ശുശ്രൂഷകൾക്ക് മലങ്കര സുറിയാനി കത്തോലിക്ക സഭ യു.എ.ഇ കോഓഡിനേറ്റർ ഡോ. ഫാ. റെജി വർഗീസ് മനക്കലേറ്റ് മുഖ്യകാർമികത്വം വഹിച്ചു. ഷാർജ സെന്റ് മേരീസ് യാക്കോബായ സിറിയൻ സൂനോറോ പാത്രിയാർക്കൽ കത്തീഡ്രലിൽ ഓശാനപ്പെരുന്നാൾ നടന്നു. വികാരി ഫാ. എബിൻ ഊമേലിൽ, ഫാ. എൽദോസ് കാവാട്ട്, ഫാ. ഏലിയാസ് മാത്യു എന്നിവർ നേതൃത്വം നൽകി.
അബൂദബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ഓശാനപ്പെരുന്നാൾ ശുശ്രൂഷ,
അബൂദബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ശുശ്രൂഷകൾക്ക് തോമസ് മുട്ടുവേലിൽ കോർ എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു. കത്തീഡ്രൽ വികാരി എൽദോ എം. പോൾ, സഹവികാരി മാത്യു ജോൺ, ട്രസ്റ്റി റോയ്മോൻ ജോയ്, സെക്രട്ടറി ജോർജ് വർഗീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.അൽഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ പ്രത്യേക ഓശാന ശുശ്രൂഷ നടന്നു. ഇടവക വികാരി റവ. ഫാ. ജോൺസൺ ഐപ്പ്, ഫാ. ബിജോയി മാത്യൂസ് എന്നിവർ കാർമികത്വം വഹിച്ചു.
അൽഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ഓശാനപ്പെരുന്നാൾ ചടങ്ങുകൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.