ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഭാരവാഹികൾ പരിപാടി വിശദീകരിക്കുന്നു
അൽ ഐൻ: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഗൾഫ് റീജ്യന്റെയും യു.എ.ഇ മേഖലയുടെയും കോൺഫറൻസ് സംയുക്തമായി ഡിസംബർ 31, ജനുവരി ഒന്ന് തീയതികളിൽ അൽ ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും. ഒ.സി.വൈ.എം കേന്ദ്ര പ്രസിഡന്റും കുന്നംകുളം ഭദ്രാസനാധിപനുമായ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, കേന്ദ്ര ജനറൽ സെക്രട്ടറി റവ.ഫാ.അജി കെ.തോമസ് എന്നിവർ നേതൃത്വം നൽകും. ഫാ. ബോബി ജോസ് കട്ടിക്കാട്, ഡോ.ജി.എസ്. പ്രദീപ് എന്നിവർ പ്രധാന സെഷനുകൾക്ക് നേതൃത്വം നൽകും.
ഡിസംബർ 31ന് ഉച്ചക്ക് ഒന്നിന് രജിസ്ട്രേഷൻ ആരംഭിക്കും. ജനുവരി ഒന്നിന് രാവിലെ 6.30ന് പ്രഭാത നമസ്കാരവും വി.കുർബാനയും ഉണ്ടായിരിക്കും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ കോൺഫറൻസ് തുടരും. ജി.സി.സി രാജ്യങ്ങളിൽ നിന്നും യു.എ.ഇയിലെ വിവിധ യൂനിറ്റുകളിൽ നിന്നുമായി 350 പ്രതിനിധികൾ പങ്കെടുക്കും.
കോൺഫറൻസിന് മുന്നോടിയായി 14 കമ്മിറ്റികൾ രൂപവത്കരിച്ചു. അൽ ഐൻ ഇടവക ട്രസ്റ്റി ലിങ്കൺ അലക്സ്, ഇടവക സെക്രട്ടറി ഷാജി മാത്യൂ, കോൺഫറൻസ് ജനറൽ കൺവീനർ രാജേഷ് സാമുവേൽ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നതായി യുവജനപ്രസ്ഥാനം ജി.സി.സി-യു.എ.ഇ മേഖല പ്രസിഡന്റ് ഫാ. ജോൺസൺ ഐപ്പ്, ജി.സി.സി സെക്രട്ടറി ഫിലിപ്പ് എൻ. തോമസ്, യു.എ.ഇ മേഖല സെക്രട്ടറി ബെൻസൻ ബേബി, കോൺഫറൻസ് ജനറൽ ജോ.കൺവീനർ പ്രവീൺ ജോൺ, അഡ്വൈസറി കമ്മിറ്റി അംഗം മാമ്മൻ മത്തായി, പ്രോഗ്രാം കൺവീനർമാരായ സിബി ജേക്കബ്, ടിന്റു മാത്യൂസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.