ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽഖുവൈൻ ചാരിറ്റി വിങ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
ഉമ്മുൽഖുവൈൻ: ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽഖുവൈൻ ചാരിറ്റി വിങ്ങും ഇ.എച്ച്.എസും പുതുവത്സര ദിനത്തിൽ സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ഇരുനൂറോളം പേർ പങ്കെടുത്തു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സജ്ജാദ് നാട്ടിക രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ രക്തദാനം ചെയ്യുന്നതിന്റെ ആവശ്യകത സംബന്ധിച്ച് സജ്ജാദ് നാട്ടികയും സെക്രട്ടറി രാജീവും സംസാരിച്ചു. ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽഖുവൈൻ ചാരിറ്റി വിങ് കോഓഡിനേറ്റർ നവാസ് ഹമീദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.