ഉമ്മുൽഖുവൈൻ കെ.എം.സി.സിയും ഷാർജ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസർച് സെന്ററും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ഉമ്മുൽ ഖുവൈൻ കമ്യൂണിറ്റി പൊലീസ് ചീഫ് നാസർ സുൽത്താൻ രക്തം ദാനം ചെയ്യുന്നു
ഉമ്മുൽ ഖുവൈൻ: ഉമ്മുൽഖുവൈൻ കെ.എം.സി.സിയും ഷാർജ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസർച് സെന്ററും സംയുക്തമായി സെപ്റ്റംബർ 13ന് വെള്ളിയാഴ്ച ഉമ്മുൽ ഖുവൈൻ മാളിൽ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് പുറമെ കുടുംബിനികളടക്കമുള്ള നിരവധി പേർ രക്തം ദാനം ചെയ്യാൻ എത്തി. ഉമ്മുൽ ഖുവൈൻ കമ്യൂണിറ്റി പൊലീസ് ചീഫ് നാസർ സുൽത്താൻ മുഖ്യാതിഥിയായി.
വൈകീട്ട് അഞ്ച് മുതൽ 10വരെയായിരുന്നു ക്യാമ്പ്. സംസ്ഥാന ഭാരവാഹികളായ അബൂചിറക്കൽ, അഷ്കർ അലി തിരുവത്ര, എം.ബി. മുഹമ്മദ്, റാഷിദ് പൊന്നാണ്ടി, ലത്തീഫ് പുല്ലാട്ട്, ഉണ്ണീൻകുട്ടി, മുസ്തഫ ചുഴലി, എം.ടി നാസർ കാപ്പുമുഖം, ഫത്തേഹ് വെളിയങ്കോട് തുടങ്ങിയവരും ബ്ലഡ് ട്രാൻസ്ഫ്യൂഷൻ യൂനിറ്റ് ലീഡർ ഡോക്ടർ മുസദ്ദർ, കോഓഡിനേറ്റർ മൂസ കുനിയിൽ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.