ഷാർജ: ദേശീയ ദിനത്തോടനുബന്ധിച്ച് ലൈസൻസിൽനിന്ന് ബ്ലാക് പോയന്റ് കുറക്കാൻ അവസരം നൽകി ഷാർജ പൊലീസ്. അൽ ഖാത് അൽ മുബഷിർ റോഡിയോ പ്രോഗ്രാമിലൂടെ ഷാർജ പൊലീസിലെ ട്രാഫിക് ആൻഡ് പെട്രോൾസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഖാലിദ് മുഹമ്മദ് അൽ കെയ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡിസംബർ ഒന്ന് മുതൽ അടുത്ത വർഷം ജനുവരി 10 വരെ ഇളവ് ലഭിക്കും.
ഡിസംബർ ഒന്നിന് മുമ്പുള്ള നിയമലംഘനങ്ങൾക്കാണ് ഇളവ്. നിയമലംഘനം നടന്ന് രണ്ട് മാസത്തിനകം പിഴ അടച്ചാൽ 35 ശതമാനം ഇളവ് ലഭിക്കുന്ന വ്യവസ്ഥ തുടരുമെന്നും ഷാർജ പൊലീസ് വ്യക്തമാക്കി. സാമ്പത്തികമായ പിഴ, വാഹന കണ്ടുകെട്ടൽ കാലയളവ്, പിടിച്ചെടുക്കൽ പിഴ എന്നിവയിലാണ് 40 ശതമാനം ഇളവ് ലഭിക്കുക. നിയമലംഘനം നടന്ന് രണ്ട് മാസത്തിന് ശേഷമോ ഒരു വാർഷത്തിന് മുമ്പോ പിഴ അടച്ചാൽ സാമ്പത്തിക പിഴയിൽ മാത്രം 25 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. എന്നാൽ, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ഇളവുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.