ദുബൈ: കരിക്കുലം ഡിസൈനിങ്, ടീച്ചേഴ്സ്, മാനേജ്മെന്റ് ട്രെയിനിങ്, ഓൺലൈൻ സ്കൂൾ, പ്രീ സ്കൂൾ എന്നീ രംഗങ്ങളിൽ കഴിഞ്ഞ പത്ത് വർഷമായി പ്രവർത്തിക്കുന്ന ക്രിയേറ്റീവ് കരിക്കുലം മാനേജ്മെന്റും വാടാനപ്പള്ളി ഇസ്റയും ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് സഹകരിച്ചുപ്രവർത്തിക്കും. റഗുലറായി സ്കൂളിൽ പോകാൻ കഴിയാത്ത കുട്ടികൾക്കും സ്കൂൾ സൗകര്യം ലഭിക്കാതെയും സ്കൂൾ അഡ്മിഷൻ ലഭിക്കാതെയും പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കും ഉപകാരപ്പെടുന്ന സംവിധാനമാണ് സി.സി.എം ഓൺലൈൻ സ്കൂൾ. സി.ബി.എസ്.ഇ, കേരള സിലബസുകളിൽ റെഗുലർ സംവിധാനത്തോടെ പഠനം നടത്താൻ കഴിയുന്ന രൂപത്തിലാണ് ഓൺലൈൻ സ്കൂൾ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ അഞ്ചുവർഷമായി സി.സി.എം ഓൺലൈൻ സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിന്റെ വിപുലീകരണം ലക്ഷ്യംവെച്ചാണ് ഇസ്റയുമായി സഹകരിച്ചുപ്രവർത്തിക്കുന്നത്. ഇസ്റയും സി.സി.എമ്മും തമ്മിലുള്ള സഹകരണ കരാർ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ദുബൈ ഗർഹൂദിലെ ഈറ്റ് ആൻഡ് ഡ്രിങ്ക് റസ്റ്റാറന്റിൽ പ്രമുഖരുടെ സാനിധ്യത്തിൽ ഒപ്പുവെക്കുമെന്ന് സി.സി.എം ഡയറക്ടർമാരായ പി.കെ. ജാഫർ, എ.എ. ജാഫർ, ഇസ്റ ജനറൽ സെക്രട്ടറി ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, സി.ഇ.ഒ അബ്ദുനാസർ കല്ലയിൽ, ചെയർമാൻ ജലാൽ ഹാജി ഏനാമാവ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.