ദുബൈ: ഓൺലൈൻ നിക്ഷേപത്തിലൂടെ അറബ് യുവതിക്ക് നഷ്ടമായ 7.6 ലക്ഷം ദിർഹം തിരികെ നൽകാൻ പ്രതികളോട് ഉത്തരവിട്ട് ദുബൈ സിവിൽ കോടതി. ക്രിമിനൽ കേസിൽ പത്തുപേരെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി മോഷ്ടിച്ച തുകക്ക് തുല്യമായ തുക പിഴ വിധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിവിൽ കോടതി 7.6 ലക്ഷം ദിർഹം നഷ്ടപരിഹാരമായി നൽകാൻ വിധി പ്രസ്താവിച്ചത്. ക്രിമിനൽ കോടതി വിധി അനുകൂലമായ സാഹചര്യത്തിൽ നഷ്ടപരിഹാരത്തിന് ഇരക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഓൺലൈൻ നിക്ഷേപം വാഗ്ദാനം ചെയ്ത് ഒരു വ്യക്തി വാട്സ്ആപ്പിൽ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ഇയാൾക്ക് പണം കൈമാറുകയായിരുന്നതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. ട്രേഡിങ് ഫ്ലാറ്റ്ഫോമിൽ നിക്ഷേപ അവസരമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. ട്രേഡിങ് ഫ്ലാറ്റ്ഫോമിൽ എങ്ങനെ പണം നിക്ഷേപിക്കാമെന്ന് വിശദീകരിക്കുന്ന യൂട്യൂബ് ലിങ്കും ഇയാൾ അയച്ചിരുന്നു. എന്നാൽ, പിന്നീട് പറ്റിക്കപ്പെടുകയായിരുന്നുവെന്ന് ബോധ്യപ്പെട്ടതോടെയാണ് പരാതി നൽകിയത്.
കേസന്വേഷണത്തിൽ പ്രതികൾ തട്ടിപ്പ് സ്കീമിലൂടെ പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് ബോധ്യമായി. പിന്നാലെ അറസ്റ്റിലായ പ്രതികളെ ക്രിമിനൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. തുടർന്ന് യുവതി നഷ്ടപരിഹാരത്തിനായി സിവിൽ കോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.