ദുബൈ: ദുബൈ ഹെൽത്ത് അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള ഏകീകൃത മെഡിക്കൽ റെക്കോഡ് സംവിധാനമായ ‘നാബിദി’ൽ മെഡിക്കൽ റെക്കോഡുകളുടെ എണ്ണം ഒരു കോടി 45 ലക്ഷം കടന്നു. ഈ വർഷം ജൂൺ വരെയുള്ള കണക്കുകളാണ് ദുബൈ ഹെൽത്ത് അതോറിറ്റി പുറത്തുവിട്ടത്.
ഈ വർഷം ആദ്യ പകുതി പിന്നിടുമ്പോൾ 53,659 ആരോഗ്യ പ്രവർത്തകർ പ്ലാറ്റ്ഫോമിൽ അംഗമായി. കൂടാതെ ലൈസൻസുള്ള 1,888 ആരോഗ്യ പരിരക്ഷ സ്ഥാപനങ്ങളും 91 ഇലക്ട്രോണിക് മെഡിക്കൽ റെക്കോഡ് (ഇ.എം.ആർ) സംവിധാനങ്ങളും നാബിദിൽ ചേർന്നു.
ആരോഗ്യ പ്രവർത്തകർക്ക് വേഗത്തിലും സുരക്ഷിതമായും രോഗികളുടെ വിവരങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്ന സംവിധാനമാണ് നൂതന ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് നാബിദ്. ആരോഗ്യ രംഗത്തെ സേവന നിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. എമിറേറ്റിലെ ഡിജിറ്റൽ ആരോഗ്യ രംഗത്ത് മൂലക്കല്ലായാണ് പ്ലാറ്റ്ഫോം വിശേഷിപ്പിക്കുന്നത്.
ഏകീകൃതവും സുരക്ഷിതവുമായ ആരോഗ്യ വിവരങ്ങൾ സ്വരൂപിക്കുന്നതിൽ പ്ലാറ്റ്ഫോമിന് നിർണായക പങ്കുണ്ട്. ഗവേഷകർക്കും മറ്റും തീരുമാനങ്ങൾ എടുക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ ദ്രുതഗതിയിൽ പ്രതികരിക്കാനും പ്ലാറ്റ്ഫോമിലെ വിവരങ്ങൾ വലിയ പിന്തുണയാണ് നൽകുന്നത്. പൊതു- സ്വകാര്യ ആരോഗ്യ മേഖലകളുടെ സംയോജനത്തിനും നൂതനമായ മാതൃകയായും നാബിദ് സേവനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.