ദുബൈ: കുടുംബം വിഷയമാകുന്ന സാമൂഹിക മാധ്യമ ഉള്ളടക്കം നിർമിക്കുന്നവർക്ക് വേണ്ടി 50 ലക്ഷം ദിർഹമിന്റെ ഫണ്ട് പ്രഖ്യാപിച്ച് ‘കുടുംബ’ ഉള്ളടക്കത്തിന് 50 ലക്ഷം ഫണ്ട് പ്രഖ്യാപിച്ച് വൺ ബില്യൺ സമ്മിറ്റ്. 2026 യു.എ.ഇ കുടുംബ വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
ശക്തവും സമ്പന്നവുമായ സമൂഹത്തിന്റെ അടിസ്ഥാനശിലയെന്ന നിലയിൽ കുടുംബങ്ങളുടെ ഐക്യവും ശക്തമായ ബന്ധങ്ങളും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് പ്രമേയം ഉയർത്തിപ്പിടിക്കുന്നത്.
അതോടൊപ്പം യു.എ.ഇയിലേക്ക് താമസം മാറാൻ ഇൻഫ്ലുവൻസർമാരെ പ്രോത്സാഹിപ്പിക്കുന്നതിനും സർഗാത്മക അന്താരാഷ്ട്ര പ്രതിഭകളെ ആകർഷിക്കുന്നതിനും ഫണ്ട് ലക്ഷ്യമിടുന്നുണ്ട്.യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നേരത്തെ 2026നെ കുടുംബവർഷമായി പ്രഖ്യാപിച്ചിരുന്നു. യു.എ.ഇയിൽ ജീവിക്കുന്ന വിവിധ സമൂഹങ്ങളുടെയും പൗരൻമാരുടെയും താമസക്കാരുടെയും അവബോധം ഏകീകരിക്കുന്നതിനൊപ്പം ഇമാറാത്തി കുടുംബങ്ങളുടെ വളർച്ചക്കായുള്ള ദേശീയ അജണ്ടയുടെ ലക്ഷ്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കുടുംബ വർഷാചരണത്തിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.