തലശ്ശേരി സ്വദേശി അജ്​മാനിൽ നിര്യാതനായി

അജ്‌മാൻ: അജ്മാൻ കണ്ണൂർ ജില്ല കെ.എം.സി.സി അഡ്വൈസറി ബോർഡ്‌ അംഗവും അജ്‌മാൻ നാസർ സുവൈദി മദ്റസ മാനേജിങ് കമ്മിറ്റി അംഗവുമായ തലശേരി നെട്ടൂർ കുന്നോത് സ്വദേശി ചോനോകടവത്ത്​ അഷ്‌റഫ്‌ എന്ന അത്​ലാൽ അഷ്‌റഫ്‌ (55) അജ്മാനിൽ നിര്യാതനായി.

പിതാവ്: പരേതനായ വി.യു. മമ്മുട്ടി. മാതാവ്: സി.കെ ഫാത്തിമ. പിണറായി സ്വദേശി ബുഷ്റയാണ് ഭാര്യ. പിണറായി മാപ്പിള സ്കൂൾ അധ്യാപകൻ മുഹമ്മദ്‌ റാഫിദ് മകനാണ്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മുഹമ്മദ്‌ അലി, സുബൈദ, സൗദ, റസിയ, ഫൗസിയ, തൻസീറ. ഖബറടക്കം നടപടി ക്രമങ്ങൾക്ക് ശേഷം അജ്‌മാൻ ഖബർസ്ഥാനിൽ നടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.