സാ​ദി​ഖ് കാ​വി​ലി​ന്റെ മം​ഗ​ളൂ​രു എ​ന്ന നോ​വ​ൽ സു​മി​ത്ര ജ​യ​പ്ര​കാ​ശ് പൊ​റ്റെ​ക്കാ​ട്ട് പി.​പി.​ശ​ശീ​ന്ദ്ര​ന് കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

‘മം​ഗ​ളൂ​രു’ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു

ദു​ബൈ: യു.​എ.​ഇ​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സാ​ദി​ഖ് കാ​വി​ലി​ന്റെ ‘മം​ഗ​ളൂ​രു’ എ​ന്ന നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു. എസ്.കെ. പൊറ്റക്കാടിന്‍റെ മകളും എ​ഴു​ത്തു​കാ​രി​യു​മാ​യ സു​മി​ത്ര ജ​യ​പ്ര​കാ​ശ് മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ശ​ശീ​ന്ദ്ര​ന് ആ​ദ്യ​പ്ര​തി ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. മം​ഗ​ളൂ​രു​വി​ലെ തെ​രു​വോ​ര​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന നോ​വ​ൽ കോ​ഴി​ക്കോ​ട്​ മി​ഠാ​യി​ത്തെ​രു​വി​ലാ​ണ്​ പ്ര​കാ​ശ​നം ചെ​യ്ത​ത്.

അ​നു​ഭ​വ​ങ്ങ​ളു​ടെ പൊ​ള്ള​ലി​ല്ലാ​തെ ആ​ർ​ക്കും ഒ​രു തെ​രു​വി​ന്റെ ക​ഥ​യെ​ഴു​താ​നാ​വി​ല്ലെ​ന്ന് സു​മി​ത്ര ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു. മം​ഗ​ളൂ​രു​വി​ലെ തെ​രു​വു​ക​ളെ സാ​ദി​ഖ് കാ​വി​ൽ എ​ങ്ങ​നെ ആ​വാ​ഹി​ച്ചു​വെ​ന്ന് ഈ ​നോ​വ​ൽ പ​റ​ഞ്ഞു​ത​രു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യ ഒ​രു തെ​രു​വി​ന്റെ ക​ഥ​യു​ണ്ടാ​യ മ​ണ്ണി​ൽ വെ​ച്ചു​ത​ന്നെ മ​റ്റൊ​രു തെ​രു​വി​ന്റെ ക​ഥ പ്ര​കാ​ശ​നം ചെ​യ്യു​ന്ന​ത് ര​ണ്ട് കാ​ല​ഘ​ട്ട​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന അ​പൂ​ർ​വ നി​മി​ഷ​മാ​യി മാ​റി​യെ​ന്ന് പി.​പി.​ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ക​വി മു​ര​ളി മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എം.​ഫി​റോ​സ് ഖാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​ഹേ​ഷ് പൗ​ലോ​സ്, മു​സ്ത​ഫ ഒ​ലി​വ്, ബോ​ബ​ൻ ശ്രീ​ധ​ര​ൻ, പ്ര​ശോ​ഭ് ര​വി, സ്മി​ത വി​നോ​ദ്, ഇ​സ മ​റി​യം കാ​വി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - Novel 'Mangalore' published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.