സബ്​സ്​ക്രിപ്​ഷനും ഡൗൺലോഡും വേണ്ട; വീട്ടിലിരുന്ന് സിനിമ കാണാം

ദുബൈ: വീട്ടിലിരുന്ന് സിനിമ കാണുന്നത് എളുപ്പവും ആയാസരഹിതവുമാക്കുന്നതിന്​ പ്രമുഖ റീട്ടെയിലർ ​ഗ്രൂപ്പായ ലുലുവും ആസ്‌ട്രേലിയ ആസ്ഥാനമായ ഫിൽമിയുമായി കരാർ ഒപ്പുവെച്ചു. സബ്‌സ്‌ക്രിപ്‌ഷൻ, ഡൗൺലോഡ്, സൈൻ, ക്രെഡിറ്റ് കാർഡ് എന്നിവ ആവശ്യമില്ലാതെ ഏറ്റവും പുതിയ സിനിമകൾ വീട്ടിലിരുന്ന്​ കാണുന്നതിനുള്ള സംവിധാനമാണ്​ ഇതുവഴി ഒരുക്കുന്നത്​. തെരഞ്ഞെടുത്ത സിനിമ ഉടനടി പ്ലേ ചെയ്യുവാൻ സ്മാർട്ട്‌ഫോൺ കാമറ വഴി ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി. ഇത് എല്ലാ സ്മാർട്ട്‌ ഫോണുകളിലും പ്രവർത്തിക്കുന്നു.

തീയറ്ററിലെ സിനിമ ടിക്കറ്റി​െൻറ പകുതി നിരക്ക്​ മാത്രം നൽകിയാൽ മതി എന്നതാണ്​ മറ്റൊരു പ്രത്യേകത. അധിക ചെലവില്ലാതെ ഏഴ്​ ദിവസത്തേക്ക് ഏഴ്​ പേർക്ക് വരെ ഷെയർ ചെയ്യാനുള്ള സൗകര്യവുമുണ്ട്​. ലോഞ്ച് കാമ്പയി​െൻറ ഭാഗമായി ക്യുആർ കോഡുകളുള്ള വെർച്വൽ മൂവി ടിക്കറ്റുകൾ അഞ്ച്​ ദിർഹം മുതൽ 20 ദിർഹം വരെ വിലക്ക്​ ലുലു ഹൈപർമാർക്കറ്റുകളിൽ ലഭിക്കും.

ജി.‌സി.‌സിയിൽ സിനിമ കാണുന്നത് ഇനി ഒരിക്കലും പഴയതുപോലെയാകില്ലെന്ന്​ ജി.സി.സിയിലെ ഫിൽമിയുടെ എക്‌സ്‌ക്ലൂസീവ് വിതരണക്കാരനും മി ടൈം എൻറർടൈൻമെൻറ്​ സി.ഇ.ഒയുമായ ഫൈസൽ മുഷ്‌താഖ്‌ പറഞ്ഞു. ഫോക്സ്- സ്​റ്റാർ, ആർ‌.എസ്‌.വി.‌പി, ജിയോ സ്​റ്റുഡിയോ, വയാകോം 18 എന്നിവയുമായി ഞങ്ങൾ സഹകരിക്കുന്നു. അറബി, മലയാളം, തമിഴ്, ഫിലിപ്പിനോ എന്നീ ഭാഷകളിലുള്ള ജി.സി.സിയുടെ സിനിമകൾക്കായും മുൻ‌കൂട്ടി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. 200ലധികം സ്​റ്റോറുകളിലായി വ്യാപിച്ചു കിടക്കുന്ന ലുലു ഹൈപ്പർമാർക്കറ്റുമായുള്ള പങ്കാളിത്തം ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പാണെന്ന്​ മീ ടൈം എൻറർടെയിൻമെൻറ്​ മാർക്കറ്റിങ്​ ആൻഡ്​ ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ സുഭാഷ് നായർ പറഞ്ഞു.

നൂതനമായ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ മാർക്കറ്റിങ്​ ആൻഡ്​ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു. കോവിഡ്​ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഫിൽമി വഴിയുള്ള സിനിമ കാണൽ മികച്ച ഓപ്​ഷനായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഉടൻ പ്രദർശനത്തിനെത്തുന്ന ബ്ലോക്ക്ബസ്​റ്റർ സിനിമകളുടെ ടിക്കറ്റ് വിൽപ്പന ഏപ്രിൽ ഒന്ന്​ മുതൽ തുടങ്ങും.

Tags:    
News Summary - No subscriptions or downloads; You can watch movies at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.