നിയന്ത്രണമില്ല; ട്രക്കുകൾക്ക്​ സർവിസ്​ തുടരാം

ദുബൈ: നിലവിലെ സാഹചര്യത്തിൽ ചരക്ക്​ഗതാഗതം സുഗമമാക്കുന്നതിന്‍റെ ഭാഗമായി എമിറേറ്റിലുടനീളം ട്രക്കുകൾക്ക്​ 24 മണിക്കൂറും ചരക്കു ഗതാഗതം തുടരാൻ അനുമതി നൽകി​​ അധികൃതർ.

ദുബൈയിലെ ചരക്ക്​ നീക്കത്തെ പിന്തുണക്കുന്നതിനൊപ്പം വിതരണ ശൃംഖലയുടെ പ്രവർത്തനം സുഗമമാണെന്ന്​ ഉറപ്പുവരുത്തുന്നതിനുമായാണ്​ ട്രക്കുകളുടെ നിയന്ത്രണം നീക്കിയ നടപടി തുടരാൻ തീരുമാനിച്ചതെന്ന്​​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ)യും ദുബൈ പൊലീസ്​ ജനറൽ ഹെഡ്​ക്വോട്ടേഴ്​സും അറിയിച്ചു. അതേസമയം, ഗതാഗത നിയന്ത്രണം നിലനിൽക്കുന്ന വിമാനത്താവളം, അൽ ഷിന്ദഗ തുരങ്ക പാതകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയ​ന്ത്രണം തുടരും​. റോഡ്​ സുരക്ഷയും ഗതാഗത നീക്കവും സുഗമമാക്കുന്നതിനായാണ്​ ഈ രണ്ട്​ മേഖലകളിൽ ട്രക്കുകൾക്ക്​ നിയന്ത്രണമേപ്പെടുത്തിയിരുന്നത്​. ഇത്​ തുടരാനാണ്​ തീരുമാനം.

എമിറേറ്റിലെ സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനും ട്രാൻസ്​പോർട്ട്​, ലോജിസ്റ്റിക്​ കമ്പനികളുടെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടുപോകുന്നതിനും സഹായിക്കുകയാണ്​ മറ്റിടങ്ങളിലൂടെ ട്രക്കുകൾക്ക്​ 24 മണിക്കൂറും സഞ്ചരിക്കാൻ അനുമതി നൽകിയതിലൂടെ ലക്ഷ്യമിടുന്നത്​.

Tags:    
News Summary - No restrictions; trucks can continue service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.