ദുബൈയിൽ നിന്ന്​ പുറപ്പെടുന്നവർക്കാർക്കും കോവിഡില്ല

ദുബൈ: നാട്ടിലേക്ക്​ പുറപ്പെടാനായി ദുബൈ വിമാനത്താവളത്തിൽ എത്തിയ 177 യാത്രക്കാരുടെയും റാപ്പിഡ്​ ​േകാവിഡ്​ പരിശോധന പൂർത്തിയായി. ഇവരിൽ ആർക്കും തന്നെ കോവിഡ്​ ഇല്ല എന്ന്​ പരിശോധനയിൽ വ്യക്​തമായി.

ദുബൈ ആരോഗ്യ അതോറിറ്റിയുടെ വിദഗ്​ധ സംഘമാണ്​ ഇവിടെ പരിശോധന നടത്തിയത്​. യാ​ത്ര ചെയ്യാൻ സുരക്ഷിതർ എന്ന്​ സൂചിപ്പിക്കുന്ന സീൽ പതിപ്പിച്ച പാസ്​പോർട്ടുകളുമായി യാത്രക്കാർ തുടർ നടപടി ക്രമങ്ങൾക്കായി നീങ്ങിത്തുടങ്ങി.

പരിശോധന പൂർത്തിയാക്കി ദുബൈ ആരോഗ്യ അതോറിറ്റി സംഘം വിമാനത്താവളം വിട്ടു. ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുലി​​​​െൻറ നേതൃത്വത്തിലെ സംഘം സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്​ നേതൃത്വം നൽകി വിമാനത്താവളത്തിലുണ്ട്​.

Tags:    
News Summary - No covid Dubai Returns-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.