റാസൽഖൈമ: ഫുട്ബാൾ കളിക്കാൻ തയാറെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. നിലമ്പൂർ വടപുരം ചിറ്റങ്ങാടൻ വീട്ടിൽ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകൻ ആഷിഖാണ് (24) മരിച്ചത്.
റാസൽഖൈമ അൽഗൈലിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ടർഫിൽ കളിക്കാൻ ഇറങ്ങുന്നതിന് മുമ്പ് ക്ഷീണം തോന്നിയ ആഷിഖ് ഗ്രൗണ്ടിന് സമീപം ഇരുന്നു. ചെറിയ അസ്വസ്ഥതയാണെന്ന് കരുതിയെങ്കിലും പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പത്ത് ദിവസം മുമ്പാണ് വിവാഹ നിശ്ചയം കഴിഞ്ഞ് യു.എ.ഇയിൽ തിരിച്ചെത്തിയത്. മൃതദേഹം ദെയ്ത് ആശുപത്രിയിൽ. നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.