ഷാര്‍ജ: ഷാര്‍ജയുടെ ശുചിത്വ നഗരമെന്നറിയപ്പെടുന്ന കല്‍ബയെ ശൈഖ് ഖലീഫ ഫ്രിവേയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് തുറന്നു. കല്‍ബയിലേക്കുള്ള പോക്ക്, വരവുകള്‍ ഇത് വഴി എളുപ്പമാകും. വാദി അല്‍ ഹിലുവിലെ മുടിപ്പിന്‍ വളവുകളുള്ള റോഡിലൂടെയുള്ള ദുര്‍ഘട യാത്ര ഒഴിവാക്കാം. പുതിയ റോഡില്‍ ചെറിയ വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 80 കിലോമീറ്ററും, വലിയ വാഹനങ്ങള്‍ക്ക് 60 കിലോമീറ്ററുമാണ് അനുവദിച്ച വേഗതയെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു. നിയമം തെറ്റിച്ച് പായുന്നവരെ പിടികൂടാന്‍ റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
സുരക്ഷിത അകലം പാലിക്കാനും ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കാനും പൊലീസ് നിര്‍ദേശിക്കുന്നു. കിഴക്കന്‍ മേഖലയിലേക്കുള്ള യാത്ര എളുപ്പവും അപകട രഹിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ റോഡ് സ്ഥാപിച്ചത്. റോഡിലെ അതത് സമയത്തെ കാര്യങ്ങള്‍ നിരീക്ഷിക്കാനും ബന്ധപ്പെട്ട കേന്ദ്രത്തില്‍ അെതത്തിക്കാനും ശേഷിയുള്ള സ്മാര്‍ട്ട് കാമറകളും പ്രവര്‍ത്തിക്കുന്നു. അപകട സമയത്ത് കൃത്യമായി ഇടപ്പെടാനും ജീവന്‍ രക്ഷിക്കാനും ആംബുലന്‍സ് സംവിധാനവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.