റാ​ക് ഹാ​ഫ് മാ​ര​ത്ത​ണ്‍ ജേ​താ​ക്ക​ള്‍ യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സു​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ അ​ല്‍ ഖാ​സി​മി​യോ​ടൊ​പ്പം

റാ​ക് അ​ര്‍ധ മാ​ര​ത്ത​ണി​ന് ആ​വേ​ശ​ക​ര​മാ​യ പ​രി​സ​മാ​പ്തി

റാ​സ​ല്‍ഖൈ​മ: 19ാമ​ത് റാ​ക് ഹാ​ഫ് മാ​ര​ത്ത​ണി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ കെ​നി​യ​ന്‍ താ​രം ജി​യൊ​ഫ്രി കം​വു​റ​ര്‍ (58:14), വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ഇ​ത്യോ​പ്യ​യു​ടെ അ​സ്മ​റെ​ക് അ​നെ​ലി (67:27) എ​ന്നി​വ​ര്‍ വി​ജ​യ കി​രീ​ടം ചൂ​ടി. ത​ദ്ദേ​ശീ​യ​രും മ​ല​യാ​ളി​ക​ള്‍ ഉ​ള്‍പ്പെ​ടെ വി​ദേ​ശി​ക​ളു​മാ​യ 10,700ലേ​റെ പേ​ര്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. കാ​യി​ക പ്രേ​മി​ക​ള്‍ക്ക് ആ​വേ​ശ​ക​ര​മാ​യ മു​ഹൂ​ര്‍ത്ത​ങ്ങ​ള്‍ സ​മ്മാ​നി​ച്ചാ​ണ് അ​ര്‍ധ മാ​ര​ത്ത​ണി​ന് പ​രി​സ​മാ​പ്തി കു​റി​ച്ച​ത്. യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സു​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ അ​ല്‍ ഖാ​സി​മി​യു​ടെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ല്‍ റാ​ക് ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി​യു​ടെ (റാ​ക് ടി.​ഡി.​എ) നേ​തൃ​ത്വ​ത്തി​ല്‍ അ​ല്‍ മ​ര്‍ജ​മാ​ന്‍ ദ്വീ​പ് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്ന​ത്.

പു​രു​ഷ​ന്മാ​രി​ല്‍ ബ​ഹ്റൈ​ന്‍ താ​രം ബി​ര്‍ഹാ​നു ബാ​ലി​വ് (58:23), കെ​നി​യ​യി​ല്‍ നി​ന്നു​ള്ള ജി​ഡി​യൊ​ന്‍ റോ​നൊ (58:38), വ​നി​ത​ക​ളി​ല്‍ ഇ​ത്യോ​പ്യ​ന്‍ താ​രം മെ​ല്‍ക​ന​ട്ട് വു​ഡു ഷ​റി​വ് (67:27), താ​ന്‍സ​നി​യ​യി​ല്‍ നി​ന്നു​ള്ള മ​ഗ്ദ​ലീ​ന ശൗ​രി (67:32) എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. വ​നി​താ ജേ​താ​വ് അ​സ്മ​റെ​ക് ആ​ന്‍ലെ​യു​ടെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​മാ​യി​രു​ന്നെ​ങ്കി​ല്‍ മൂ​ന്നു​ത​വ​ണ ലോ​ക ചാ​മ്പ്യ​ന്‍പ​ട്ടം നേ​ടി​യ പ്രൗ​ഢി​യി​ലാ​ണ് ജി​യൊ​ഫ്രി കം​വു​റ​ര്‍ റാ​ക് മാ​ര​ത്ത​ണി​നെ​ത്തി​യ​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ അ​ര്‍ധ മാ​ര​ത്ത​ണു​ക​ളി​ലൊ​ന്നാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന റാ​ക് ഹാ​ഫ് മാ​ര​ത്ത​ണി​ല്‍ ര​ണ്ട്, അ​ഞ്ച്, 10, 21.1 കി.​മീ​റ്റ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​രം. റാ​ക് ഭ​ര​ണാ​ധി​പ​ന്‍ ശൈ​ഖ് സു​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ അ​ല്‍ ഖാ​സി​മി, റാ​ക് ടി.​ഡി.​എ സി.​ഇ.​ഒ ഫി​ലി​പ്പ ഹാ​രി​സ​ണ്‍, മ​ര്‍ജാ​ന്‍ സി.​ഇ.​ഒ അ​ബ്ദു​ല്ല അ​ല്‍ അ​ബ്ദു​ലി എ​ന്നി​വ​ര്‍ വി​ജ​യി​ക​ള്‍ക്ക് ഉ​പ​ഹാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.

Tags:    
News Summary - Exciting finish to Rak Half Marathon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.