ആ​ർ.​എ​സ്.​ആ​ർ സ്​​കോ​ള​ർ​ഷി​പ്​ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ താ​രം റോ​ബി​ൻ

സി​ങ്ങി​നൊ​പ്പം

ആ​ർ.​എ​സ്.​ആ​ർ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു

ദു​ബൈ: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം റോ​ബി​ൻ സി​ങ് നേ​തൃ​ത്വം ന​ൽ​കു​ന്ന ദു​ബൈ​യി​ലെ കാ​യി​ക പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​യ റോ​ബി​ൻ​സ് സ്പോ​ർ​ട്സ് റി​ലേ​ഷ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം ചെ​യ്തു.

ദു​ബൈ റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ൽ​മാ​ക്​ ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ലി ബി​ൻ റാ​ശി​ദ്​ അ​ലി സ​ഈ​ദ്​ ആ​ൽ മ​ക്​​തൂം സ്​​കോ​ള​ർ​ഷി​പ്​ വി​ത​ര​ണ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ക​ളി​ൽ ഷാ​ർ​ജ ഡ​ൽ​ഹി പ്രൈ​വ​റ്റ് സ്കൂ​ളി​ലെ ലോ​കേ​ഷ് റെ​ഡ്ഡി ഒ​ന്നാം സ്ഥാ​നം നേ​ടി. ദു​ബൈ ജെം​സ് മോ​ഡേ​ൺ അ​ക്കാ​മ​ദി​യി​ലെ അ​ദ്വൈ ഘോ​ഷ് ര​ണ്ടാ​മ​തെ​ത്തി. ഒ​ന്നാം സ്ഥാ​ന​ക്കാ​ര​ന്‍റെ മു​ഴു​വ​ൻ പ​രി​ശീ​ല​ന ചെ​ല​വും റോ​ബി​ൻ​സി​ങി​ന്‍റെ സ്ഥാ​പ​നം ഏ​റ്റെ​ടു​ക്കും.

ര​ണ്ടാം സ്ഥാ​ന​ക്കാ​ര​ന്‍റെ ഭാ​ഗി​ക ചെ​ല​വും ഏ​റ്റെ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റോ​ബി​ൻ​സി​ങ്, ശി​വ​നാ​രാ​യ​ൺ ച​ന്ദ​ർ​പോ​ൾ, ദെ​ബാ​ശി​ഷ്​ മെ​ഹ​ന്ദി, ടി. ​കു​മ​ര​ൻ എ​ന്നീ താ​ര​ങ്ങ​ൾ നേ​രി​ട്ട് പ​രി​ശീ​ല​നം ന​ൽ​കും. ശ്രേ​യ​ൻ പ​ത്നി​ക്, ഇ​ഷാ​ൻ രാ​ജേ​ഷ്, സാ​യി​റാം അ​ങ്കം, അ​യാ​ൻ മി​സ്ബാ​ഹ്, അ​ഗ​സ്ത്യ പൂ​ജാ​രി, ഋ​ഷ​ഭ് അ​ക്ഷ​യ്, ഷാ​ര​വ് പു​രാ​ണി​ക്, ഐ​സ ദി​വ​ക​ർ, ആ​ര​വ് സൗ​മി​നി, കാ​വ​ൻ പാ​ണ്ഡ്യ, യു​വാ​ൻ പാ​ട്ടി​ൽ, ഹാ​ഷിം ഇ​ക്ബാ​ൽ, സ​ലോ​ണ് പാ​ണ്ഡ്യ, ആ​ര്യ ജോ​ഗി എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളും സ്കോ​ള​ർ​ഷി​പ് ഏ​റ്റു​വാ​ങ്ങി. യു.​എ.​ഇ ക്രി​ക്ക​റ്റ്​ താ​ര​ങ്ങ​ളാ​യ അ​യാ​ൻ ഖാ​ൻ, ​വൃ​ന്ദ്യ അ​ര​വി​ന്ദ്, വി​ഷ്ണു സു​കു​മാ​ര​ൻ, മു​ൻ യു.​എ.​ഇ ക്യാ​പ്​​റ്റ​ൻ സി.​പി റി​സ്​​വാ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. 

Tags:    
News Summary - RSR scholarships distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.